റോഡ് സുരക്ഷയുടെ പ്രാധാന്യം ഓർമ്മപ്പെടുത്തി ഇന്ത്യയുടെ ഹെൽമെറ്റ് മാൻ രാഘവേന്ദ്ര കുമാർ കൊച്ചിയിൽ . റോഡ് നിയമങ്ങൾ പാലിക്കുന്നതിലൂടെ എണ്ണമറ്റ ജീവനുകൾ സംരക്ഷിക്കാൻ കഴിയുമെന്ന സന്ദേശമാണ് ഹെൽമെറ്റ് മാൻ പങ്കുവെക്കുന്നത്. ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിലാണ് റോഡ് സുരക്ഷാ സന്ദേശ പരിപാടി സംഘടിപ്പിച്ചത്.
റോഡ് സുരക്ഷാ സന്ദേശം ജീവിതം കൊണ്ട് നൽകുകയാണ് ഇന്ത്യയുടെ ഹെൽമെറ്റ് മാൻ രാഘവേന്ദ്രകുമാർ. ബീഹാർ സ്വദേശിയായ ഇദ്ദേഹത്തിന് നോയിഡയിൽ വെച്ചുണ്ടായ അപകടത്തിൽ നഷ്ടമായത് ഉറ്റസുഹൃത്തിനെ . ഹെൽമെറ്റിൻ്റെ പ്രാധാന്യം അന്ന് മനസ്സിലാക്കിയ അദ്ദേഹം ബോധവത്ക്കരണം ദൗത്യമായി ഏറ്റെടുത്തു. ഇതുവരെ സംഭാവന ചെയ്തത് ആറായിരത്തിലധികം ഹെൽമെറ്റ്. മികച്ച ഗുണമേൻമ ഉള്ള ഹെൽമെറ്റുകൾ വിപണിയിൽ എത്തുന്നതിന് നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഈ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചത്. ഏതൊരു പദ്ധതിയും വിജയത്തിലെത്താൻ സമൂഹത്തിൻ്റെ സഹകരണം ആവശ്യമാണെന്ന് ജി.ഐ പി എൽ അധികൃതർ ചൂണ്ടിക്കാട്ടി. റോഡ് സുരക്ഷ എല്ലാ ദിവത്തിലും പങ്കുവെക്കേണ്ട സന്ദേശ മാണെന്ന് ഓർമ്മപ്പെടുത്തി, അത് വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചു ജി.ഐ പി എ.