Share this Article
image
മൂന്നാറില്‍ വന്‍ തീപിടുത്തം; ഏഴ് വീടുകള്‍ പൂര്‍ണ്ണമായും ഒരു വീട് ഭാഗികമായും കത്തി നശിച്ചു
Massive fire in Munnar; Seven houses were completely gutted and one house partially destroyed

ഇടുക്കി മൂന്നാർ  പെരിയവര എസ്റ്റേറ്റിലെ ചോലമല ഡിവിഷനിൽ വൻ തീപിടുത്തം. മൂന്നാറിലെ പെരിയവര എസ്‌റ്റേറ്റ് ചോലമല ഡിവിഷനിൽ എസ്റ്റേറ്റ് തൊഴിലാളികൾ താമസിക്കുന്ന പത്തു മുറി ലയത്തിലെ ഏഴു വീടുകളാണ്  പൂർണ്ണമായും കത്തി നശിച്ചത്.  ഒരു വീട്  ഭാഗികമായുംകത്തി. ഗൗരി,പഞ്ചവർണ്ണം,മിനാക്ഷി,രാധിക,രാജു,പഴനിസ്വാമി,വൈലറ്റ് എന്നിവരുടെ വീടുകളാണ് കത്തി നശിച്ചത്.

 ഇന്ന് പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. വീടുകളിൽ ഉറങ്ങുകയായിരുന്ന തൊഴിലാളികളെ ബഹളമുണ്ടാക്കി ഉണർത്തി പുറത്തെത്തിച്ചതിനാൽ ആളപയാമുണ്ടായില്ല.  ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.  മൂന്നാർ  അഗ്നിശമന കേന്ദ്രത്തിൽ നിന്നും  വാഹനം എത്തിയെങ്കിലും  പ്രവർത്തന രഹിതമായതോടെ മുപ്പത് കിലോമീറ്റർ അകലെയുള്ള അടിമാലിയിൽ നിന്നുമാണ് അഗ്നിശമന സേനയുടെ വാഹനം എത്തിയത്. 

തൊഴിലാളികളുടെ വിലപിടിപ്പുള്ള സാധനങ്ങളെല്ലാം തീയിൽ കത്തിയമർന്നു. എസ്റ്റേറ്റിലെ തൊഴിലാളികൾ കൃത്യ സമയത്ത് ഇടപെട്ട് രക്ഷാപ്രവർത്തനത്തത്തിന് ഇറങ്ങിയത് തുണയായി. ബഹളമുണ്ടാക്കി തീ പടർന്നുകൊണ്ടിരുന്ന വീടുകളിൽ നിന്നും ആളുകളെ പുറത്ത് എത്തിച്ചതു മൂലമാണ് വൻ ദുരന്തം ഒഴിവായത്. കെ. ഡി.എച്ച്.പി കമ്പനി അധികൃതർ സ്ഥലത്ത് എത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു.  


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories