Share this Article
image
ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച NIT അധ്യാപികയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായി പൊലീസ് നോട്ടീസ് അയക്കും
Police to issue notice to NIT teacher who praised Godse to appear for questioning

ഗാന്ധി ഘാതകന്‍ ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച എന്‍.ഐ.ടി അധ്യാപിക ഷൈജ ആണ്ടവന് ചോദ്യം ചെയ്യലിന് ഹാജരാകാനായി പൊലീസ് ഇന്ന് നോട്ടീസ് അയക്കും. കുന്ദമംഗലം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഷൈജയുടെ മേല്‍വിലാസമടക്കമുള്ള വിവരങ്ങള്‍ എന്‍ഐടി രജിസ്ട്രാറില്‍ നിന്നും  പൊലീസ് ശേഖരിച്ചു.

ഷൈജ ആണ്ടവന്‍ അവധിയിലാണെന്നാണ് എന്‍.ഐ.ടി അധികൃതര്‍ നല്‍കിയ വിവരം. ഇവര്‍ തിരിച്ചെത്തിയ ശേഷമായിരിക്കും ചോദ്യം ചെയ്യല്‍ നടക്കുക. ഷൈജയെ കൂടാതെ ഗോഡ്‌സെ അനുകൂല പോസ്റ്റിന് താഴെ കമന്റിട്ട മറ്റുള്ളവരുടെ വിശദാംശങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഷൈജയുടെ രാജി ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥി - യുവജന സംഘടനകള്‍ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories