ഇടുക്കി പാമ്പാടുപാറയില്‍ വീട് കുത്തിത്തുറന്ന് എലക്ക മോഷ്ടിച്ച പ്രതി പിടിയില്‍. വണ്ടന്‍മേട് സ്‌ക്കൂള്‍മേട് സന്തോഷ് ഭവനില്‍ മണികണ്ഠനാണ് പിടിയിലായത്. നാല് ലക്ഷത്തോളം രൂപയുടെ ഏലയ്ക്കയാണ് ഇയാള്‍ മോഷ്ടിച്ചത്
കഴിഞ്ഞ14ന് പൊങ്കല്‍ ആഘോഷിക്കുന്നതിനായി വീട്ടുടമസ്ഥ തമിഴ്‌നാട്ടില്‍ പോയ സമയത്താണ് മോഷണം മടന്നത്. വീട്ടുടമസ്ഥയുടെ മരുമകന്റെ ജോലിക്കാരനായ പ്രതി വീടിന്റെ ഷീറ്റ് പൊളിച്ച് അകത്ത് കടന്ന് വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന 250 കിലോയോളം തൂക്കം വരുന്ന ഉണക്ക ഏലക്ക മോഷ്ടിക്കുകയായിരുന്നു.
വീട്ടിലെ സ്ഥിരം സന്ദര്‍ശകനായ മണികണ്ഠന്‍ തന്നെയാണ് ഏലയ്ക്ക വീടിനുള്ളില്‍ എടുത്തു വയ്ക്കുവാന്‍ സഹായിച്ചത്.വീട്ടില്‍ ആളില്ലാത്ത ദിവസം നോക്കി മോഷണത്തിന് പദ്ധതിയിട്ട പ്രതി 14ന് രാത്രി പുളിയന്‍മലയില്‍ നിന്നും സ്വന്തം കാറില്‍ പാമ്പാടുംപാറയിലെത്തി. അടുക്കളയുടെ സ്റ്റെയര്‍കേസ് വഴി വീടിന് മുകളില്‍ കയറി ഷീറ്റ് പൊളിച്ച് അകത്ത് കയറുകയായിരുന്നു.
ഏലക്ക പിന്നീട് കട്ടപ്പനയിലും ചേറ്റുകഴിയിലും ഉള്ള മലഞ്ചരക്ക് കടകളില്‍ വില്‍പ്പന നടത്തി. കൃത്യം നടന്ന വീട്ടില്‍ സന്ദര്‍ശനം നടത്തിയ ആളുകളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയെ പിടികൂടന്‍ സഹായിച്ചത്.ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം കട്ടപ്പന ഡിവൈഎസ്പി പി വി ബേബിയുടെ നേതൃത്വത്തില്‍ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച ഏലക്കായും വിറ്റുകിട്ടിയ പണവും പ്രതിയില്‍നിന്ന് പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു.