Share this Article
മുണ്ടൂരില്‍ കിണറ്റില്‍ വീണയാളെ രക്ഷപ്പെടുത്തി അഗ്‌നിരക്ഷാസേന
The fire brigade rescued a man who fell into a well in Mundur

കുന്നംകുളം കേച്ചേരി മുണ്ടൂരിൽ കിണറ്റിൽ വീണയാളെ  അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. മുണ്ടൂർ സ്വദേശി   63 വയസ്സുള്ള  രാജനാണ് കിണറ്റിൽ വീണത്.

കഴിഞ്ഞ ദിവസം വൈകിട്ടാണ്  സംഭവം. രാജൻ അബദ്ധത്തിൽ വീട്ടുപറമ്പിലെ കിണറ്റിൽ വീഴുകയായിരുന്നു. വിവരമറിഞ്ഞ് കുന്നംകുളം അഗ്നി രക്ഷാസേന നിമിഷങ്ങൾക്കകം സ്ഥലത്തെത്തി.  അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ ലൈജു 50 അടിയോളം താഴ്ചയുള്ള കിണറ്റിൽ ഇറങ്ങി. തുടര്‍ന്ന് റോപ് വഴി കിണറ്റിൽ കുടുങ്ങിയ രാജനെ കിണറിന് പുറത്തെത്തിക്കുകയായിരുന്നു..

അഗ്നിരക്ഷാസേന കുന്നംകുളം സ്റ്റേഷൻ ഓഫീസർ ബി.വൈശാഖ്, അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരായ രഞ്ജിത്ത്,സുരേഷ് കുമാർ,ജിഷ്ണു,ഗോഡ്സൺ, ആൽബർട്ട്, നിഖിൽ ശ്രീനിവാസ്,സനിൽ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories