Share this Article
തമ്പാന്‍കടവ് ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി
A student who went swimming in the sea at Tambankadav beach has gone missing

തൃശ്ശൂര്‍: തളിക്കുളം തമ്പാൻകടവ് ബീച്ചിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. എടമുട്ടം സ്വദേശി 16 വയസ്സുള്ള  അസ്ലലമിനെയാണ്  കാണാതായത്. തളിക്കുളം കൈതക്കലില്‍ ഉള്ള ഓർഫനേജിലെ വിദ്യാർഥിയാണ് അസ്‌ലം. ഇരുപതോളം കുട്ടികളടങ്ങുന്ന സംഘമാണ് രാവിലെ എട്ട് മണിയോടെ കടപ്പുറത്ത് എത്തിയത്. സവാദ് എന്ന കൂട്ടുകാരനും അസ്‌ലമും ആണ് കടലിൽ ഇറങ്ങിയത്. കടലിൽ മുങ്ങിത്താഴുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ചേർന്ന് സവാദിനെ രക്ഷപ്പെടുത്തി വലപ്പാട് ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസ്‌ലമിനായി ഫയർഫോഴ്സും, പോലീസും നാട്ടുകാരും ചേർന്ന്  നടത്തുന്ന തിരച്ചിൽ തുടരുകയാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories