Share this Article
Union Budget
പൊലീസ് വാഹനം ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവ ക്ഷീരകര്‍ഷകന്‍ മരിച്ചു
A young dairy farmer who was a scooter passenger died after being hit by a police vehicle

ആലപ്പുഴ എടത്വായില്‍ പോലീസ് വാഹനം ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരനായ യുവ ക്ഷീരകര്‍ഷകന്‍ മരിച്ചു.  എടത്വാ സ്വദേശി സാനി ബേബിയാണ് മരിച്ചത്.  കഴിഞ്ഞ ദിവസംരാത്രി പച്ച ലൂര്‍ദ്ദ് മാതാ ആശുപത്രിക്ക് സമീപത്താണ് അപകടമുണ്ടായത്. ആലപ്പുഴ സൗത്ത് സ്റ്റേഷനില്‍ നിന്ന് വന്ന പോലീസ് ജീപ്പും പച്ചയിലേക്ക് പോകുകയായിരുന്ന സാനിയുടെ സ്‌കൂട്ടറും തമ്മില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ പോലീസ് വാഹനത്തിന്റെ അടിയില്‍പെട്ട സ്‌കൂട്ടറും  സാനിയും 15 മീറ്ററോളം നിരങ്ങിനിങ്ങിയ ശേഷമാണ് നിന്നതെന്ന് നാട്ടുകാര്‍ പറയുന്നു. സുനിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories