Share this Article
തൃശൂരില്‍ ചുവരെഴുത്ത് പ്രചാരണത്തിന് തുടക്കം കുറിച്ച് BJP; ഉദ്ഘാടനം സുരേഷ് ഗോപി നിര്‍വഹിച്ചു
BJP to start graffiti campaign in Thrissur; Suresh Gopi inaugurated it

തൃശൂരിൽ ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം കുറിച്ച് ബിജെപി..ചുവരെഴുത്ത് പ്രചാരണത്തിനാണ് തുടക്കമായത്. ചുവരെഴുത്തിന്‍റ് ഉദ്ഘാടനം സുരേഷ് ഗോപി നിർവഹിച്ചു.തൃശ്ശൂർ കൂർക്കഞ്ചേരി വലിയാലുക്കലിൽ ആണ്  ആദ്യചുവർ എഴുതിയത്. സുരേഷ് ഗോപി നേരിട്ടെത്തി ചുവര്‍  എഴുതിയാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സ്ഥാനാർത്ഥിയുടെ പേര് എഴുതാതെയുള്ള പ്രചാരണമാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. 

ഇന്ത്യയിൽ ആകെയുള്ള തരംഗം കേരളത്തിലും തൃശ്ശൂരിലും ഉണ്ടാകുമെന്ന് ചുവരെഴുത്ത് ഉദ്ഘാടനത്തിന് ശേഷം സുരേഷ് ഗോപി  പറഞ്ഞു. ബിജെപിയിലാണ് ഇന്ത്യയിൽ ആകെയുള്ള വിശ്വാസം. അത് കേരളത്തിലും പ്രതിഫലിക്കും. കേരളത്തിനും അതിൻെറ നേട്ടമുണ്ടാകും.

നേരത്തെ കൂട്ടിയുള്ള പ്രചാരണം ബിജെപിക്ക് ഗുണം ചെയ്യും. പ്രതിസന്ധികളെ ഇനിയും ഏറെ തരണം ചെയ്യാനുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടുപോകണമെന്നും, സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് അധികം കാത്തിരിക്കേണ്ടി വരില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories