Share this Article
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം; ഭര്‍തൃ പിതാവ് അറസ്റ്റില്‍
a young woman committed suicide due to dowry harassment; Husband's father arrested

സ്ത്രീധന പീഡനത്തെ തുടർന്ന് തൃശൂർ കടവല്ലൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃ പിതാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടാം പ്രതിയായ  കടവല്ലൂർ കല്ലുംപുറം സ്വദേശി അബൂബക്കറിനെയാണ് അറസ്റ്റ് ചെയ്തത്.

കല്ലുംപുറം സ്വദേശി സൈനുൽ ആബിദിന്റെ ഭാര്യ സബീനയെ കഴിഞ്ഞ ഒക്ടോബർ 25 നാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 8 മണിയോടെ വീടിന്റെ അടുക്കളയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആറു വയസ്സുകാരനായ മൂത്ത മകനെ മദ്രസയിൽ പറഞ്ഞയക്കുകയും രണ്ടു വയസ്സുകാരനായ മകനെ ഉറക്കി കിടത്തുകയും ചെയ്ത ശേഷമായിരുന്നു ആത്മഹത്യ.

സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി ഭർതൃവീട്ടിൽ മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയായതായി  കണ്ടെത്തിയിരുന്നു. പ്രതികൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും ഹൈക്കോടതി ജാമ്യപേക്ഷ തള്ളുകയും ഒളിവിൽ പോവുകയും ചെയ്തു.

കുന്നംകുളം എസിപി അബ്ദുൽ ബഷീറിൻ്റെ നേതൃത്വത്തിലുള്ള സംഘം ചെന്നൈയിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയും സബീനയുടെ ഭർത്താവുമായ സൈനുൽ ആബിദ് ഒളിവിലാണ്. ഇയാൾ വിദേശത്തേക്ക് കടന്നതായാണ് സൂചന.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories