വിദ്യാ വാഹിനി പദ്ധതി പ്രകാരം സര്‍വ്വീസ് നടത്തുന്ന വാഹനങ്ങള്‍ക്ക് ഇന്ധനം നിറക്കാന്‍ പണമില്ല.ആദിവാസി വിദ്യാര്‍ത്ഥികളുടെ സ്‌കൂള്‍ യാത്ര ദുരിതത്തില്‍.തിരുവനന്തപുരം കുറ്റിച്ചല്‍ പഞ്ചായത്തിലെ അഗസ്ത്യവനത്തിനുള്ളില്‍ താമസിക്കുന്ന വിദ്യാര്‍ഥികളുടെ പഠനമാണ് അവതാളത്തിലായത്.
ആദിവാസി വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യം ഒരുക്കാനുള്ള സര്‍ക്കാര്‍ പദ്ധതിയായ വിദ്യാ വാഹിനിയുടെ ഭാഗമായി ഓടുന്ന വാഹനങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഇന്ധനം നിറക്കാന്‍ പണം നല്‍കാത്തത്. പഠനം മുടങ്ങാതിരിക്കാന്‍ ഡ്രൈവര്‍മാര്‍ മറ്റു യാത്രകള്‍ പോയി കിട്ടുന്ന പണം കൊണ്ടാണ് ഇന്ധനം നിറച്ചാണ് വിദ്യാര്‍ത്ഥികളെ സ്‌കൂളില്‍ എത്തിച്ചിരുന്നത്. എന്നാല്‍ നാലു മാസം പിന്നിടുമ്പോഴും സര്‍ക്കാര്‍ പണം നല്‍കുന്നില്ലെന്നാണ് പരാതി.
ഇനിയും പണം അനുവധിച്ചില്ലെങ്കില്‍ സര്‍വീസ് നടത്തുന്ന 10 വാഹനങ്ങളും യാത്ര അവസാനിപ്പിക്കേണ്ട അവസ്ഥയിലാണ്. ഐടിഡിപി ആണ് പണം അനുവദിക്കേണ്ടത് എന്നാല്‍ പണം അനുവദിക്കാത്തതിനാല്‍ അധികൃതരോട് ഡ്രൈവര്‍മാര്‍ വിശദീകരണം ചോദിച്ചെങ്കിലും ഫണ്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്.
കുട്ടികളുടെ ഭാവിയെ കരുതിയാണ് കടുത്ത നടപടികളിലേക്ക് നീങ്ങാത്തത് എന്നും ഈ സാഹചര്യം തുടര്‍ന്നാല്‍ വാഹനങ്ങള്‍ സര്‍വീസ് നടത്താന്‍ കഴിയാത്ത സ്ഥിതിസവരുമെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. 150 ഓളം വിദ്യാര്‍ഥികളാണ് വനത്തില്‍ നിന്നും നാട്ടിലെത്തി സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്നത്.വിഷയത്തില്‍ രണ്ടുദിവസത്തിനുള്ളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാനാണ് ഡ്രൈവര്‍മാരുടെ തീരുമാനം.