കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയല്‍ സംഘടിപ്പിച്ച ഭിന്നശേഷി കലാകാരന്‍മാരുടെ ചിത്ര പ്രദര്‍ശനം സ്വപ്‌ന ചിത്ര ശ്രദ്ദേയമാകുന്നു.ഡ്രീം ഓഫ് അസ് എന്ന കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ചിത്രപ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ആര്‍ട്ട് ഗ്യാലറിയില്‍ സംഘപ്പിച്ച സ്വപ്‌ന ചിത്ര എന്ന ചിത്ര പ്രദര്‍ശനത്തെ സ്വപ്‌ന സാക്ഷാത്കാരം എന്നുകൂടി അടയാളപ്പെടുത്താം.123 ഓളം കലാകാരന്‍മാരുടെ 130 ഓളം സൃഷ്ടികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
സ്വപ്‌ന ചിത്രയുടെ ഭാഗമായ ഒരോരുത്തര്‍ക്കും ഇത് തങ്ങള്‍കണ്ട സ്വപ്‌ന യാഥാര്‍ഥ്യത്തിന്റെ നിമിഷങ്ങളാണ്.ഒപ്പം പ്രതിസന്ധികളെ തരണം ചെയ്ത് വിജയിച്ചുകയറാനുള്ള വേദിയുമാണ്. പ്രതിസന്ധികളെ നിശ്ചയദാര്‍ഡ്യംകൊണ്ട് കീഴടക്കിയ ഡ്രിം ഓഫ് അസ് കൂട്ടായ്മയുടെ കോര്‍ഡിനേറ്റര്‍ രമ്യയാണ് ഇതിനെല്ലാം നേതൃത്വം നല്‍കുന്നത്.
തങ്ങളുടെ സൃഷ്ടികള്‍ അംഗീകരിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ആത്മസംതൃപ്തി എത്രത്തോളമുണ്ടെന്ന് ഇവരുടെ ഒരോരുത്തരുടെയും വാക്കുകളില്‍ വ്യക്തമാണ്. ഇവിടെയെത്തുന്ന ഭിന്നശേഷിക്കാരായ ഒരോ കലാകാരന്‍മാരും ശലഭങ്ങളാണ്.ഈ വേദിയില്‍ പ്രദര്‍ശിപ്പിച്ച സര്‍ഗസൃഷ്ടികളിലൂടെ അവര്‍ ഉയരങ്ങളിലേക്ക് പാറിപ്പറക്കട്ടെ.