Share this Article
എറണാകുളത്തെ 2 പള്ളികളില്‍ സിനഡ് കുര്‍ബാന നടത്താന്‍ ഉത്തരവിട്ട്‌ കോടതി
Court ordered to  organize synod mass in 2 churches in Ernakulam

സീറോ മലബാര്‍സഭയിലെ എറണാകുളത്തെ രണ്ട് പള്ളികളില്‍ സിനഡ് കുര്‍ബാന നടത്താന്‍ എറണാകുളം മുനിസിപ്പല്‍ കോടതി ഉത്തരവിട്ടു. പാലാരിവട്ടം, മാതാനഗര്‍ പള്ളികളിലാണ് സിനഡ് നിര്‍ദേശപ്രകാരമുള്ള ഏകീകൃത കുര്‍ബാന നടത്താന്‍ ഉത്തരവിട്ടത്. ജനാഭിമുഖ കുര്‍ബാന സിനഡ് നിരോധിച്ചതാണെന്നും  പള്ളികളില്‍ സിനഡ് നിര്‍ദ്ദേശം നടപ്പാക്കാന്‍ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ട് വിശ്വാസികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ഏകീകൃത കുര്‍ബാന നടത്താന്‍ കോടതി ഉത്തരവിട്ടത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories