Share this Article
പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച;10 പവനോളം സ്വര്‍ണ്ണവും ഒരു ലക്ഷത്തോളം രൂപയും കവര്‍ന്നു
Robbery in a locked house; 10 pawan of gold and one lakh rupees were stolen

കണ്ണൂർ എരുവട്ടി ആലക്കണ്ടി ബസാറില്‍ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച.പത്ത് പവനോളം സ്വര്‍ണ്ണവും ഒരു ലക്ഷത്തോളം രൂപയുമാണ് കവര്‍ന്നത്.സംഭവത്തിൽ പിണറായി പോലീസ് അന്വേഷണം ആരംഭിച്ചു

വ്യാഴ്ച രാവിലെയാണ് പ്രവീണും ഭാര്യയും മകളും പളനിയിലേക്ക് പോയത്. രാത്രി 10 മണി വരെ പ്രവീണിന്റെ അമ്മ വീട്ടിലുണ്ടായിരുന്നു.തുടര്‍ന്ന് തൊട്ടടുത്ത് തന്നെയുള്ള മറ്റൊരു മകന്റെ വീട്ടില്‍ പോയ അമ്മ കഴിഞ്ഞ ദിവസം രാവിലെ 7 മണിയോടെ തിരിച്ചെത്തിയ പ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയില്‍ പെട്ടത്.

കിണറിന്റെ ഭാഗത്തെ കുളിമുറിയുടെ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്ന തെന്നാണ്  നിഗമനം. വീടിനകത്തെ മുറികളിലെ രണ്ട് അലമാരകളിലായി സൂക്ഷിച്ചിരു ന്ന പത്ത് പവനോളം സ്വര്‍ണ്ണാ ഭരണവും മറ്റൊരു അലമാരയിലുണ്ടായിരുന്ന ഒരു ലക്ഷത്തോളം രൂപയും കവര്‍ന്നതായാണ് പരിശോധനയില്‍ വ്യക്തമായത്.

വീട്ടുകാര്‍ തിരിച്ചെത്തിയ ശേഷമെ കൂടുതലായി നഷ്ടപ്പെടങ്ങൾ സംഭവുച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തതവരു. മുറികളുടെ വാതിലുകളുടേയും അലമാരകളുടേയും മേശയുടേയുമെല്ലാം പൂട്ടുകള്‍ തകര്‍ത്തതിനൊപ്പം അലമാരക ളിലുണ്ടായിരുന്ന വസ്തുക്കള്‍ വലിച്ച് വാരിയിട്ട നിലയിലാണ്.പ്രവീണിന്റെ സഹോദരന്‍ പിണറായി പോലീസില്‍ പരാതി നല്‍കി.ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസും വിരലടയാള വിദക്തരും ഡോഗ് സ്‌ക്വാഡും വീട്ടിലെത്തി പരിശോധന നടത്തി.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories