Share this Article
തൃശൂരില്‍ സുരേഷ് ഗോപിക്കായി പദയാത്ര സംഘടിപ്പിച്ച് വാട്ട്സ്ആപ്പ് കൂട്ടായ്മ
WhatsApp group organizes padayatra for Suresh Gopi in Thrissur

സ്ഥാനാർഥി പ്രഖ്യാപനത്തിന് മുൻപേ തൃശൂരിൽ സുരേഷ് ഗോപിക്കായി പദയാത്ര സംഘടിപ്പിച്ച് വാട്ട്‌സ്ആപ്പ് കൂട്ടായ്മ. ഡോക്ടർമാരും നിയമവിധഗ്ദരും എഞ്ചിനീയർമാരുമൊക്കെയടങ്ങുന്ന കൂട്ടായ്മയാണ് പദയാത്ര സംഘടിപ്പിച്ചത്.

സുരേഷ് ഗോപി ഫോർ പാർലിമെന്റ് എന്ന പേരിൽ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പദയാത്ര റിട്ട. മേജർ ജനറൽ ഡോ. ഗോപിനാഥൻ നായർ ഫ്ലാഗ് ഓഫ്‌ ചെയ്തു. വൈകിട്ട് നടുവിലാലിൽ നിന്നും ആരംഭിച്ച പദയാത്രയിൽ നിരവധി പേർ അണിനിരന്നു. 

സുരേഷ് ഗോപിക്കായി തൃശൂരിലെ ഓരോ മണ്ഡലങ്ങളിലും പ്രവർത്തനം സജീവമാക്കാനാണ് കൂട്ടായ്മയുടെ തീരുമാനം. സ്വരാജ് റൗണ്ട് വലംവെച്ച് തെക്കേ ഗോപുരനടയിൽ പദയാത്ര സമാപിച്ചു. കൂട്ടായ്മ പ്രസിഡന്റ് വേണുഗോപാൽ മേനോൻ, സെക്രട്ടറി ഡോ. ഗായത്രി ഒ പി, ട്രഷറർ മോഹൻകുമാർ തുടങ്ങിയവർ  നേതൃത്വം നൽകി.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories