Share this Article
മണത്തലയിൽ യുവതി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ
young women found dead in home

തൃശ്ശൂര്‍ ചാവക്കാട് മണത്തലയിൽ യുവതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കേച്ചേരി സ്വദേശി ജാബിറിൻ്റെ ഭാര്യ 28 വയസ്സുള്ള ഫാത്തിമ ആണ് മരിച്ചത്.ഇന്നലെ രാത്രി ആയിരുന്നു സംഭവം. വീടിനകത്തെ മുറിയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.  കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവര്‍ത്തകര്‍ ഫാത്തിമയെ  ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. 

ചാവക്കാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories