ചാവക്കാട് പുത്തൻകടപ്പുറം ''സൂര്യ കടലാമ സംരക്ഷണ സമിതി'' യുടെ ഈ സീസണിലെ ആദ്യകടലാമ കൂട് വിരിഞ്ഞിറങ്ങി.. 117 കടലാമകുഞ്ഞുങ്ങളാണ് വിരിഞ്ഞിറങ്ങിയത്. ഡിസംബർ 27 ന് കിട്ടിയ കൂട്ടിൽ നിന്നാണ് കടലാമകുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങിയത്. കുഞ്ഞുങ്ങളെ കടലിലേക്ക് ഇറക്കിവിടൽ ചടങ്ങ് തൃശൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ വൈശാഖ് ഐ.എഫ്എസ് ഉത്ഘാടനം ചെയ്തു. 117 കടലാമ കുഞ്ഞുങ്ങളേയാണ് കടലിലേക്ക് ഇറക്കിവിട്ടത്..
സൂര്യ കടലാമസംരക്ഷണസമിതി പ്രസിഡണ്ട് പി.എ. സെയ്തു മുഹമ്മദ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ഈ സീസണിൽ 33 കടലാമ കൂടുകളിലായി 3,478 മുട്ടകളാണുള്ളത്.. 21 വർഷമായി സൂര്യകടലാമ സംരക്ഷണസമിതി ഈ രംഗത്ത് പ്രവർത്തിച്ചുവരുന്നുണ്ട്. WWF സ്റ്റേറ്റ് ഡയറക്ടർ രഞ്ജൻമാത്യു വർഗ്ഗീസ്, എരുമപ്പെട്ടി ഡെപ്യൂട്ടി റേഞ്ച് ഓഫീസർ യു എസ് സനോജ് തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.