Share this Article
വീട് തകർത്ത് വീണ്ടും കാട്ടാനക്കൂട്ടം
A group of wild elephants broke the house again

എറണാകുളം ജില്ലയിലെ കോതമംഗലത്തിനടുത്ത് കാട്ടാനക്കൂട്ടം വീട് തകര്‍ത്തു.വെള്ളാരം കുത്ത് പ്രദേശത്ത് ശാരദ എന്ന സ്ത്രീയുടെ വീട് പൂർണ്ണമായും തകർന്നു. സംഭവ സമയം ശാരദ മറ്റൊരു വീട്ടിലായിരുന്നതിനാൽ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.

 മണികണ്ഠന്‍ ചാലിൽ  വെള്ളാരംകുത്ത് മുകള്‍ ഭാഗത്ത് ശാരദയുടെ വീടാണ് ആനക്കൂട്ടം തകര്‍ത്തത്.  പുലര്‍ച്ചെ 3 മണിയോടെ ആയിരുന്നു സംഭവം. ശാരദ ഒറ്റക്കാണ് താമസിക്കുന്നത്. സംഭവസമയത്ത് മറ്റൊരു വീട്ടിലായിരുന്നതിനാലാണ് ശാരദ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്. മറ്റൊരു വീടിന്റെ അടുക്കള വാതിലും ആനക്കൂട്ടം തകര്‍ത്തിട്ടുണ്ട്.  വനംവകുപ്പ് ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരും   സ്ഥലത്തെത്തി പരിശോധന നടത്തി.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories