നെറ്റിപ്പട്ട നിര്‍മ്മാണത്തിലൂടെ ശ്രദ്ധേയയാവുകയാണ് കൊല്ലം ആദിച്ചനല്ലൂര്‍ സ്വദേശി തുഷാര.വീട്ടമ്മയായ തുഷാര നിര്‍മ്മിക്കുന്ന നെറ്റിപ്പട്ടത്തിനും ആലവട്ടം വെഞ്ചാമരം എന്നിവയ്ക്കും നിരവധി ആവശ്യക്കാരാണ് ഉള്ളത്. ഡിഗ്രിപഠനത്തിന് ശേഷം ഇനിയെന്തെന്ന ചിന്തയാണ് കൊല്ലം ആദിച്ചനെല്ലൂര്‍ പ്ലാക്കാട് സ്വദേശി തുഷാരയെ കരകൗശല നിര്‍മ്മാണത്തിലേക്ക് എത്തിക്കുന്നത്.
2016ല്‍ സ്വകാര്യ സ്ഥാപനത്തില്‍ ക്രാഫ്റ്റ് വര്‍ക്ക് പഠിച്ചെങ്കിലും പിന്നീട് അത് പാതിവഴിയില്‍ ഉപേക്ഷിച്ചു. കൊവിഡ് കാലത്താണ് വീണ്ടും തുഷാര പഴയ കഴിവുകള്‍ പൊടിതട്ടിയെടുക്കുന്നത്. തുഷാരയുടെ കഴിവ് മനസ്സിലാക്കിയാണ് ഭര്‍ത്താവിന്റെ ബന്ധുവാണ് ആദ്യമായി നെറ്റിപ്പട്ടത്തിന് ഓര്‍ഡര്‍ നല്‍കുന്നത്. ഇതാണ് ജീവിതത്തില്‍ വഴിത്തിരിവായത് ഭര്‍ത്താവിന്റെ അകമഴിഞ്ഞ പിന്‍തുണ കൂടി ആയപ്പോള്‍ സംരംഭം നൂറ് ശതമാനം വിജയത്തിലേക്ക്.
ആദിച്ചനെല്ലൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് കുടുംബശ്രീ അംഗങ്ങളും പിന്തുണയുമായി പ്രോത്സഹനവും കരുത്തായെന്ന് തുഷാര പറഞ്ഞു. നെറ്റിപ്പട്ടത്തിന് പുറമെ ,ആലവട്ടവും വെഞ്ചാമരവും അടക്കമുള്ളവയും തുഷാര നിര്‍മ്മിക്കുന്നുണ്ട്.