Share this Article
അയൽവാസി പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു
A woman died after a neighbor poured petrol on her and set her on fire

ഇടുക്കി ഉടുമ്പൻചോലയിൽ  അയൽവാസി പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ  യുവതി മരിച്ചു.ഉടുമ്പൻചോല പാറക്കൽ ഷീലയാണ് മരിച്ചത്.ഗുരുതരമായി പരുക്കേറ്റ ഷീല തേനി മെഡിക്കൽ കോളജിൽ ചിക്കിൽസയിലിരിക്കയാണ് മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു നാടിനെ നടിക്കുക സംഭവം നടന്നത്. ഷീല, മറ്റ് തൊഴിലാളികൾക്കൊപ്പം കൃഷിയിടത്തിൽ നിന്നും ഏലക്ക ശേഖരിയ്ക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിയ്കുകയിരുന്നു. ഈ സമയം ഇവിടെയ്ക്കു വന്ന അയൽവാസിയായ ശശി ഷീലയോട് സംസാരിയ്ക്കുകയും, പെട്ടന്ന് കൈയിൽ കടന്ന് പിടിച്ച് വീട്ടിൽ കയറ്റുകയുമായിരുന്നു.

നാട്ടുകാർ ബഹളം വെച്ചതോടെ ഇയാൾ കതകടച്ചു.തുടർന്ന് പോലീസ് എത്തിയപ്പോഴേക്കും ശശി, ഷീലയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.ഗുരുതരമായി പൊള്ളലേറ്റ ഷീലയെ നെടുംകണ്ടം താലൂക്ക് ആശുപത്രിയിലും പിന്നീട് തേനി മെഡിക്കൽ കോളേജിലേയ്ക്കും മാറ്റി.

ചികിത്സയിലിരിക്കെ രാവിലെ 4.30നായിരുന്നു അന്ത്യം. സംഭവ സ്ഥലത്ത് നിന്ന് തന്നെ കസ്റ്റഡിയിലെടുത്ത പ്രതി ഇപ്പോൾ ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ആക്രമണത്തിൽ ഇയാൾക്കും പൊള്ളലേറ്റിരുന്നു.വ്യക്തി വൈരാഗ്യമാണ് ആക്രമണ കാരണമെന്നാണ് പ്രധാമീക നിഗമനം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories