അദ്ധ്യാപക ജോലിക്ക് ഒപ്പം സാഹിത്യരംഗത്തും തന്റ്റേതായ വ്യക്തി മുദ്ര പതിപ്പിക്കുകയാണ് ഇടുക്കി ശാന്തന്‍പാറ സ്വദേശിനിയായ സൗമ്യ ചന്ദ്രശേഖരന്‍ . സൗമ്യ ചന്ദ്രശേഖരന്റെ ആദ്യ കഥാസമാഹാരമായ 'വീട് പൂക്കുമ്പോള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു
അധ്യാപനത്തിന് ഒപ്പം സാഹിത്യ രംഗത്തും സജീവമാകുകയാണ് സേനാപതി മാര്‍ ബേസില്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ സൗമ്യ ചന്ദ്രശേഖരന്‍ സമൂഹ മാധ്യമങ്ങളിലൂടെ എഴുതി തുടങ്ങിയ കഥകളില്‍ ഇന്ന് അച്ചടി മഷി പുരണ്ടിരിക്കുകയാണ്. സൗമ്യ ചന്ദ്രശേഖരന്റെ ആദ്യ കഥാസമാഹാരമായ 'വീട് പൂക്കുമ്പോള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു.
വിശാലമായ സാമൂഹിക മാനം പ്രകടമാക്കുന്ന പതിനഞ്ചോളം ചെറു കഥകള്‍ കോര്‍ത്തിങ്ങിയാണ് വീട് പൂക്കുമ്പോള്‍ എന്ന കഥ സമാഹാരം ഒരുക്കിയിരിക്കുന്നത് . നവ മാധ്യമങ്ങളിലും ആനുകാലിക പ്രസധികരണങ്ങളിലും വെളിച്ചം കണ്ട കഥകളാണ് പൂസ്തക രൂപത്തില്‍ മലയാള സാഹിത്യത്തിനായി സംഭാവന ചെയ്തിരിക്കുന്നത്. കേരള സാഹിത്യ അക്കാദമി അംഗം മോബിന്‍ മോഹന്‍ പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി കെ ജയചന്ദ്രനു നല്‍കി പുസ്തകം പ്രകാശനം ചെയ്തു.
സേനാപതി മാര്‍ ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സാഹിത്യകാരനുമായ ആന്റണി മുനിയറ ഉദ്ഘാടനം ചെയ്തു. പ്രശസ്ത സീരിയല്‍ താരവും നര്‍ത്തകിയുമായ ലക്ഷ്മി കീര്‍ത്തന മുഖ്യ അതിഥിയായിരുന്നു.