Share this Article
ബാറിലുണ്ടായ വെടിവെയ്പ്പ്; പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറ് മുവാറ്റുപുഴയില്‍ നിന്ന് കണ്ടെത്തി
Bar shooting; The car in which the accused were traveling was found in Muattupuzha

കൊച്ചിയിലെ ബാറിലുണ്ടായ വെടിവെയ്പ്പില്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പൊലീസ്. പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറ് മുവാറ്റുപുഴയില്‍ നിന്ന് കണ്ടെത്തി. പരിക്കേറ്റ ബാറിലെ ജീവനക്കാര്‍ ചികിത്സയില്‍ തുടരുന്നു. 

ഇന്നലെ രാത്രിയാണ് കത്രിക്കടവിലെ ഇടശ്ശേരി ബാറിന് മുന്നില്‍ മദ്യപ സംഘം ആക്രമണം നടത്തിയത്. മദ്യം വിളമ്പുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. സംഘത്തിലുണ്ടായിരുന്ന ഒരാള്‍ എയര്‍പിസ്റ്റള്‍ ഉപയോഗിച്ച് ബാര്‍ ജീവനക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

സിജിന്റെ വയറ്റിലും അഖിലിന്റെ കാലിനുമാണ് വെടിയേറ്റത്. ആക്രമണത്തില്‍ മാനേജര്‍ ജിതിനും പരിക്കേറ്റു. വെടിവെച്ച ശേഷം പ്രതികള്‍ രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറ് മൂവാറ്റുപുഴയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ കരുതിക്കൂട്ടിയുള്ള വധശ്രമം, ആയുധം കൈവശം വെക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories