Share this Article
വിലങ്ങാട് മലയങ്ങാട് മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങി
In Vilangad Malayangad region, wild elephant have descended again

കോഴിക്കോട് വിലങ്ങാട് മലയങ്ങാട് ജനവാസ കേന്ദ്രത്തിൽ കാട്ടാന ഇറങ്ങി. ഇന്ന് രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. മലയങ്ങാട് കടയ്ക്ക് സമീപത്തുകൂടി എത്തിയ ഒറ്റക്കൊമ്പൻ പരിസരത്തെ കൃഷിയിടത്തിലേക്ക് കയറിപ്പോയി. വനപാലകർ ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. മലയോര മേഖലയായ മലയങ്ങാട് കോഴിക്കോടിന്റെ അതിർത്തി പ്രദേശം കൂടിയാണ്. കാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായതിനാൽ തന്നെ വന്യജീവി ഭീഷണിയും ഇവർ നേരിടുന്നുണ്ട്. മലയങ്ങാടിന്റെ കാടിനോട് ചേർന്നുള്ള അതിർത്തിയിൽ വൈദ്യുതി വേലി നിർമ്മിക്കണമെന്ന ആവശ്യവും നാട്ടുകാർ ഉന്നയിച്ചു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories