Share this Article
മാങ്കുളത്ത് പോലീസ് ഉദ്യോഗസ്ഥന് വാക്കത്തി കൊണ്ടുള്ള ആക്രമണത്തിൽ പരിക്ക്
Mankulam police officer injured in attack

ഇടുക്കി മാങ്കുളത്ത് പോലീസ് ഉദ്യോഗസ്ഥന് വാക്കത്തികൊണ്ടുള്ള ആക്രമണത്തിൽ പരിക്ക്.  മാങ്കുളം പോലീസ് ഔട്ട് പോസ്റ്റിലെ കോൺസ്റ്റബിളായ   സഹീർ ഹുസൈനാണ്  പരിക്കേറ്റത്. പോലീസിനെ ആക്രമിച്ച പ്രതിയെ കസ്റ്റഡിയിൽ എടുത്തു.

മാങ്കുളം താളുങ്കണ്ടം സ്വദേശി ബിജു  മുരുകനാണ് ആക്രമിച്ചത്. ഇയാൾ  പകൽ മദ്യപിച്ച് ബഹളമുണ്ടാക്കുകയും വാക്കത്തി കൊണ്ട് പ്രകോപനം സൃഷ്ടിക്കുകയും ചെയ്തു.  തുടർന്ന് പ്രശ്ന പരിഹാരത്തിനായി വാർഡ് മെമ്പർ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി.

ഈ സമയം ബിജുവിൻ്റെ കൈവശം വാക്കത്തി ഉണ്ടായിരുന്നു. ബിജുവിൻ്റെ കൈയ്യിൽ നിന്നും പോലീസ് വാക്കത്തി വാങ്ങാൻ ശ്രമിക്കവെ ഇയാൾ വാക്കത്തി വീശുകയും കോൺസ്റ്റബിളിന് പരുക്കേൽക്കുകയുമായിരുന്നു.

പോലീസുദ്യോഗസ്ഥൻ്റെ വലത് കൈപ്പത്തിക്കാണ് പരിക്കേറ്റത്. സംഭവത്തെ തുടർന്ന് ബിജുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പരിക്കേറ്റ പോലീസ് കോൺസ്റ്റബിൾ ആശുപത്രിയിൽ ചികിത്സ തേടി. പ്രതിയുടെ വീട്ടുമുറ്റത്ത് വച്ചാണ് ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories