Share this Article
തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ കെ. ബാബുവിന് തിരിച്ചടി
Tripunithura election case K. Babu hits back

തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് കേസില്‍ കെ. ബാബുവിന് തിരിച്ചടി. ബാബുവിന് എതിരായ തിരഞ്ഞെടുപ്പ് ഹർജിയില്‍ ഹൈക്കോടതിയിലെ നടപടികള്‍ തുടരാൻ സുപ്രീം കോടതി അനുമതി നല്‍കി.

2021ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ തൃപ്പൂണിത്തുറ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന കെ.ബാബു മത വിശ്വാസം ദുരുപയോഗം ചെയ്തെന്ന് കാണിച്ചാണ് എതിർ സ്ഥാനാർത്ഥിയായിരുന്ന എം.സ്വരാജ് ഹൈകോടതിയെ സമീപച്ചത്.കെ.ബാബുവിൻ്റെ വിജയം റദ്ധാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.

മതചിഹ്നങ്ങള്‍ ഉപയോഗിച്ച്‌ കെ ബാബു വോട്ട് പിടിച്ചത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സ്വരാജിന്റെ ഹർജി. ഇത് ശരിവെച്ച ഹൈക്കോടതി നടപടിക്കെതിരെയായിരുന്നു ബാബു സുപ്രീം കോടതിയിൽ ഹർജി നൽകിയത്.

ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, പി വി സഞ്ജയ് കുമാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. കെ ബാബു ഉന്നയിച്ച കാര്യങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും നിരീക്ഷിച്ചായിരുന്നു ഹർജിയില്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കിയത്.

1951ലെ ജനപ്രാധിനിത്യ നിയമത്തിലെ 81, 82, 83 വകുപ്പുകളിലെ വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ സ്വരാജിന്റെ ഹർജി തള്ളണമെന്നായിരുന്നു ബാബുവിന്റെ ആവശ്യം.2021ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ 992 വോട്ടിനാണ് എം സ്വരാജിനെ കെ ബാബു പരാജയപ്പെടുത്തിയത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories