Share this Article
ലഹരി കടത്ത് സംഘത്തിലെ പ്രധാനി വണ്ടന്‍മേട് പോലീസിന്റെ പിടിയില്‍
Vandanmedu Police arrests the leader of the drug trafficking gang

ലഹരി കടത്തു സംഘത്തിലെ പ്രധാനി വണ്ടന്‍മേട് പോലീസിന്റെ പിടിയില്‍.ഇടുക്കി മുരിക്കാശ്ശേരി സ്വദേശി   സന്തോഷ് ആണ് പിടിയിലായത്. ഹൈറേഞ്ചിന്റെ വിവിധ കേന്ദ്രങ്ങളില്‍ കഞ്ചാവ് എത്തിച്ച് ചില്ലറ വില്പന നടത്തി വന്നിരുന്ന സന്തോഷിനെ ഏറെ നാളത്തെ നിരീക്ഷണത്തിനൊടുവിലാണ് പിടി കൂടിയത്. 

വണ്ടന്‍മേട്ടിലും പരിസരപ്രദേശങ്ങളിലും സ്‌കൂള്‍ കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് കഞ്ചാവ് വില്പന നടത്തുന്നുണ്ടെന്ന് വ്യാപകമായ പരാതി  ഉണ്ടായിരുന്നു. ജില്ലാ പോലീസ് മേധാവി ടി. കെ വിഷ്ണു പ്രദീപ് കജട ന്റെ നിര്‍ദ്ദേശാനുസരണം നാളുകളായി  വാഹന പരിശോധനയും കൂടാതെ സംശയമുള്ള ആളുകളെയും  നിരീക്ഷിച്ചു വരികയായിരുന്നു.ഇതിന് ഒടുവിലാണ് പ്രതി പിടിയിലായത്. രണ്ട് കിലോ കഞ്ചാവും കടത്താന്‍ ഉപയോഗിച്ച സ്വിഫ്റ്റ് ഡിസേര്‍ കാറും  പോലീസ് പിടിച്ചെടുത്തു.

അന്യസംസ്ഥാനങ്ങളില്‍ നിന്നുമാണ് ഇയാള്‍ ജില്ലയില്‍ കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തിയിരുന്നത്.സംഘത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.ഇവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് പോലീസ് പറഞ്ഞു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories