കാസർഗോഡ്, മഞ്ചേശ്വരം കുബണൂർ മാലിന്യ പ്ലാന്റിൽ തീ പിടിത്തം. പ്രദേശമാകെ പുക മൂടി കിടക്കുകയാണ്. തീപിടുത്തത്തെ കുറിച്ച് അന്വേഷിക്കാൻ കളക്ടർ നിർദ്ദേശം നൽകി.
കുബണൂരില് കാലങ്ങളായി കൂട്ടിയിട്ട മാലിന്യങ്ങള്‍ക്കാണ് ഇന്നലെ രാത്രി തീപിടിച്ചത്. പ്ലാന്‍റും കത്തി നശിച്ചു. തീപിടുത്തത്തെ തുടര്‍ന്ന് പ്രദേശമാകെ കനത്ത പുക ഉയര്‍ന്നു. ആര്‍ക്കും പരിക്കില്ല.തീ നിയന്ത്രണ വിധേയമായെങ്കിലും പുക ഇപ്പോഴും ഉയരുന്നുണ്ട്.
രാവിലെ എട്ട് മണിയോടെയാണ് അഗ്നി ശമന സേന തീ നിയന്ത്രണ വിധേയമാക്കിയത്. റവന്യൂ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ യോഗം വിളിച്ച് സ്ഥിതി ഗതികള്‍ വിലയിരുത്തി. അന്തരീക്ഷ മലിനീകരണത്തിന്‍റെ അളവ് പരിശോധിക്കാന‍് പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന് കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.