കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ സമാന്തരപാതയുടെ നിർമ്മാണ പ്രവർത്തികളുടെ മെല്ലെപോക്ക് തുടരുന്നു . പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിൽ നിർമ്മിക്കുന്ന പാലത്തിനാണ് ഈ ദുരവസ്ഥ. കൊട്ടിയൂർ വൈശാഖ മഹോത്സവ കാലത്തിനുള്ളിൽ റോഡ് പ്രവർത്തി പൂർത്തിയാക്കിയില്ലെങ്കിൽ വലിയ ഗതാഗത തടസ്സമാവും നേരിടെണ്ടിവരിക
കൊട്ടിയൂർ സമാന്തര റോഡിന്റെ നിർമ്മാണ പ്രവർത്തിയാണ് ഇഴഞ്ഞു നീങ്ങുന്നത്.കേളകം കൊട്ടിയൂർ ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന 11 കിലോമീറ്റർ നീളവും മൂന്നു മീറ്റർ വീതിയും ഉള്ള റോഡിന്റെ പ്രവർത്തനമാണ് ഒച്ച് ഇഴയുന്ന വേഗത്തിൽ പുരോഗമിക്കുന്നത്. കൊട്ടിയൂർ വൈശാഖ മഹോത്സവകാലത്ത് അടക്കം ഏറെ ഉപകാരപ്രദമാകുന്ന ഒരു പ്രധാനപ്പെട്ട പാതയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് വളരെ മന്ദഗതിയിൽ നടക്കുന്നത്.
ഉത്സവ കാലത്തിനുമുന്നിലായി തന്നെ റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാകേണ്ടതുണ്ട് ഇല്ലെങ്കിൽ വലിയ ഗതാഗതക്കുരുക്കാണ് കൊട്ടിയൂർ വൈശാഖ മഹോത്സവ സമയങ്ങളിൽ ഉണ്ടാവുക. മലയോര ഹൈവേയിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ വഴിതിരിച്ചു വിടുന്ന പ്രധാന പാതയാണിത്.
റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുഴുവൻ പൂർത്തിയായി ഇല്ലെങ്കിൽ അതിരൂക്ഷമായ ഗതാഗതക്കുരു ആയിരിക്കും ഇത്തവണ ഉത്സവകാലത്ത് ഉണ്ടാവുക. അടിയന്തരമായി റോഡിന്റെ എല്ലാവിധ നിർമ്മാണ പ്രവർത്തനങ്ങളും വേഗത്തിൽ ആക്കാനുള്ള നടപടികൾ ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കണം. പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പദ്ധതിയിൽ നിർമ്മിക്കുന്ന പ്രധാന പാതയാണ് ഇത്. കഴിഞ്ഞ ഡിസംബർ മാസമായിരുന്നു റോഡിന്റെ പ്രവർത്തി ആരംഭിച്ചത്.