ചെരുപ്പ് കളവ് പോകുന്നത് തടയാന്‍ സ്വയം ചെരുപ്പ് ഉപേഷിച്ച് സമൂഹത്തിന് മാതൃകയായി മാറിയ ഇടവക വികാരി നഗ്ന പാതനായി വൈദീക വൃത്തിയില്‍ 25 വര്‍ഷം പിന്നിട്ടു. ഏനാമാക്കല്‍ കര്‍മ്മലമാതാ ഇടവക വികാരിയായ ഫാ.ജെയ്‌സന്‍ തെക്കുംപുറമാണ് പാദരക്ഷയില്ലാതെ വൈദിക വൃത്തിയില്‍ കാല്‍ നൂറ്റാണ്ട് പിന്നിടുന്നത്.
ഫാ.ജെയ്‌സന്‍ തെക്കുംപുറം ചെരുപ്പ് ഉപേക്ഷിച്ചതിന് പിന്നില്‍ കൗതുകമുണര്‍ത്തുന്ന കാരണമുണ്ട്. ആദ്യമായി ഇടവകവികാരിയായി സേവനം ചെയ്ത പള്ളിയില്‍ ഞാറാഴ്ച്ച കുര്‍ബ്ബാനക്കിടെ വിശ്വാസികളുടെ ചെരുപ്പ് മോഷണം പോകുന്നത് പതിവായിരുന്നു. കുര്‍ബ്ബാനക്കിടെ പ്രസംഗത്തില്‍ നിരവധി തവണ സൂചിപ്പിച്ചെങ്കിലും കളവ് കൂടുന്നതല്ലാതെ കുറഞ്ഞില്ല. ഇതോടെ പ്രസംഗം കൊണ്ട് കളവ് കുറയുകയില്ലെന്നും പ്രവര്‍ത്തിയാണ് വേണ്ടതെന്നും
തിരിച്ചറിഞ്ഞ ഫാ.ജെയ്‌സന്‍ സ്വയം ചെരുപ്പ് ഉപേക്ഷിക്കുകയായിരുന്നു. ഇടവക വികാരി ചെരുപ്പ് ഉപേക്ഷിച്ചതിന് ശേഷം പിന്നീട് ചെരുപ്പ് കളവുപോയില്ലെന്നും ജെയ്‌സനച്ചന്‍ ഓര്‍ത്തെടുക്കുന്നു .ചെരിപ്പ് ഉപേക്ഷിച്ചതോടെ ജോയന്റ് പെയിന്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശനങ്ങളും തനിക്ക് ഇല്ലാതായെന്നും അച്ചന്‍ പറഞ്ഞു. ഇപ്പോള്‍ ഏനാമാക്കല്‍ കര്‍മ്മലമാതാ ഇടവക വികാരിയാണ് ഫാ.ജെയ്‌സന്‍ തെക്കുംപുറം. കാല്‍നൂറ്റാണ്ടായി തുടങ്ങിയ ശീലം ഇപ്പോഴും തുടരുകയാണ് ഫാ. ജെയ്‌സന്‍.