Share this Article
മൂന്നാർ ടൗണിലിറങ്ങി കാറ് തകര്‍ത്ത് ഒറ്റക്കൊമ്പന്‍ കാട്ടാന
wild elephant came to Munnar town and broke the car

ഇടുക്കി മൂന്നാറില്‍ ടൗണില്‍ കാട്ടാനയിറങ്ങി. തിങ്കളാഴ്ച രാത്രിയാണ് ഒറ്റക്കൊബുള്ള കാട്ടാന എസ്ബിഐ ശാഖയ്ക്ക് സമീപം എത്തിയത്.ബാങ്കിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ കാട്ടാന തകര്‍ത്തു.

മാങ്കുളം മേഖലയില്‍ കറങ്ങി നടന്നുരുന്ന രണ്ട് കാട്ടാനകളിലൊന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പഴയ മൂന്നാര്‍ ഭാഗത്ത് എത്തിയിരുന്നു. രാത്രി കാലങ്ങളില്‍ ജനവാസമേഖലയില്‍ എത്തിയിരുന്ന ആനയെ തൊഴിലാളികള്‍ കാടുകയറ്റി. ഇതിനിടെയാണ് രാത്രി 8.30യോടെ ഒറ്റക്കൊബുള്ള കാട്ടാന എസ്ബിഐ  മൂന്നാര്‍ ശാഖക്ക് സമീപത്തെ പെട്ടിക്കടയ്ക്ക് പിന്‍ഭാഗത്ത് എത്തിയത്. പട്ടി നിര്‍ത്താതെ കുരയ്ക്കുന്നത് ശ്രദ്ധയില്‍ സഞ്ചാരികളില്‍ തിരിഞ്ഞുനോക്കവെയാണ് കാട്ടാനയെ കണ്ടത്.

ഇതോടെ അവിടെ നിന്ന എല്ലാവരും ഭയന്നോടി. ബാങ്കിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ ആന തല്ലി തകര്‍ത്തു. വനം വകുപ്പിന്റ ആര്‍ആര്‍റ്റി സംഘം സ്ഥലത്തെത്തി പടക്കം പൊട്ടിച്ചാണ് ആനയെ കാടു കയറ്റിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories