Share this Article
കുട്ടമശ്ശേരിയില്‍ കുട്ടിയെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ കാര്‍ കണ്ടെത്തി
A car found after hitting a child in Kuttamassery, which did not stop

ആലുവ കുട്ടമശ്ശേരിയില്‍ കുട്ടിയെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ കാര്‍ പൊലീസ് കണ്ടെത്തി. കങ്ങരപ്പടിയില്‍ നിന്നുമാണ്  വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തത്. കലൂര്‍ സ്വദേശി മഞ്ജു തോമസിന്റെ  ഉടമസ്ഥതയിലുള്ളതാണ് കാര്‍. വാഹനം ഓടിച്ചത് താനല്ലെന്ന് മഞ്ജു തോമസ് പറഞ്ഞു.

സംഭവത്തില്‍ മഞ്ജുവിന്റെ സുഹൃത്തിനെ കസ്റ്റഡിയില്‍ എടുത്തു. നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊലീസ് കാറിന്റെ നമ്പര്‍ പ്ലേറ്റ് മനസ്സിലാക്കി കാറുടമയെ തിരിച്ചറിഞ്ഞത്. ഇന്നലെയാണ് ഓട്ടോയില്‍ നിന്നും വീണ ഏഴു വയസ്സുകാരനെ പിന്നാലെ വന്ന കാര്‍ ഇടിച്ചത്. കുട്ടിയെ പിന്നില്‍ നിന്നും ഇടിച്ചു തെറിപ്പിച്ച കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories