Share this Article
തൃശ്ശൂർ കുന്നംകുളത്ത് നിയന്ത്രണം വിട്ട ബസ് പാലത്തിൻെറ തൂണിൽ ഇടിച്ച് അപകടം
Accident in Thrissur Kunnamkulam  the bus went out of control and hit the pillar of the bridge

തൃശ്ശൂര്‍ കുന്നംകുളം ചൂണ്ടലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ്  പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചുകയറി അപകടം. പതിനാറോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ചിലരുടെ നില  ഗുരുതരമാണ്. തൃശ്ശൂർ കുന്നംകുളം റൂട്ടിൽ സർവീസ് നടത്തുന്ന ഫിസുമോൻ ബസ്സാണ് അപകടത്തിൽപ്പെട്ടത്. 

രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. തൃശൂർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് ചൂണ്ടല്‍ പാലത്തിന്റെ കൈവരിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. ഇടിയുടെ ആഘാതത്തില്‍ ബസിന് മുന്‍വശത്തുണ്ടായിരുന്നവരില്‍ പലരും റോഡിലേക്ക് തെറിച്ച് വീണതായി ദൃക്സാക്ഷികള്‍ പറഞ്ഞു.ബസ് അമിത വേഗതയിലായിരുന്നെന്നും ദൃക്സാക്ഷികള്‍ ആരോപിക്കുന്നു.

ഇടിയുടെ ആഘാതത്തിൽ പാലത്തിന്റെ കൈവരി തകർന്ന് ബസ് മുൻപോട്ട് നീങ്ങിയാണ് നിന്നത്.  ബസ് കൂടുതൽ മുന്നോട്ട് നീങ്ങാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. പരിക്കേറ്റവരെ കുന്നംകുളം മേഖലയിലെ വിവിധ ആശുപത്രികളിൽ  പ്രവേശിപ്പിച്ചു. കുന്നംകുളം അഗ്നിരക്ഷാസേനയും , പോലീസും, നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് മേഖലയിൽ ഏറെ നേരം ഗടാഗതം തടസ്സപ്പെട്ടു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories