Share this Article
അശ്വതി നാളിന് കാഞ്ഞിരം; നിങ്ങളുടെ നാളിൻ്റെ ഔഷധസസ്യമേതാണ്; കോന്നി ആനക്കൂട്ടിലെ വന്നാൽ അറിയാം
latest news from konni

പത്തനംതിട്ട കോന്നി ആനക്കൂട്ടിലെ നക്ഷത്രവനം കാഴ്ചക്കാർക്ക് പുത്തൻ അറിവേകുന്നു. പരിചിതമായതും,  അപരിചിതവുമാ 200 ഓളം ഔഷധസസ്യങ്ങളാണ് ഇവിടെയുള്ളത്. ഓരോ നാളുകാരുടെയും നക്ഷത്രത്തിൻ്റെ പേരിലുള്ള വ്യക്ഷങ്ങളും നട്ടു പരിപാലിക്കുന്നു.

മലയാളികൾക്കേറെ പരിചിതമായ കുറുന്തോട്ടിയും ആടലോടകവും തൊട്ടാവാടിയും ഉൾപ്പടെ നമ്മൾ കേട്ടറിഞ്ഞിട്ടു പോലുമില്ലാത്ത നിരവധി ഔഷധസസ്യങ്ങളാണ് കോന്നി ആന കൂട്ടിലെ നക്ഷത്രവനത്തിലുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ ആകർഷിക്കുന്നത് നക്ഷത്ര വൃക്ഷങ്ങളാണ്. ഓരോ നാളിനും ഓരോ വൃക്ഷം. തിരുവാതിരയ്ക്ക് കരിമരം ആണെങ്കിൽ രോഹിണിക്ക് ഞാവൽ എന്നിങ്ങിനെയാണ്  നക്ഷത്രങ്ങളുടെ പേരിലുള്ള വൃക്ഷങ്ങൾ . ഓരോ ഔഷധസസ്യങ്ങളുടെയും പ്രത്യേകതകളും ഗുണങ്ങളും  ശ്രദ്ധേയമാണ്. മലയാളിക്ക്അന്യമാകുന്ന ഔഷധ വൃക്ഷങ്ങൾ പ്രത്യേക പരിഗണനയിലാണ് ഇവിടെ പരിപാലിക്കുന്നത്.

നക്ഷത്രവനത്തിൽ അപൂർവയിനം ഔഷധസസ്യങ്ങളും വൃക്ഷങ്ങളും ഉണ്ട്. ഓരോ നാളുകാരും അവർ സംരക്ഷിക്കേണ്ട വൃക്ഷങ്ങളെക്കുറിച്ച് പറഞ്ഞു നൽകുന്നതിലൂടെ മരങ്ങളുടെ സംരക്ഷണവും പരിസ്ഥിതി സംരക്ഷണവുമാണ്  വനംവകുപ്പ് ലക്ഷ്യം വെക്കുന്നത്.   

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories