ഇടുക്കി ജില്ലാ ശരീര സൗന്ദര്യ മത്സരം അടിമാലിയില്‍ നടന്നു. ഉപ്പുതറ മോണ്‍സ്റ്റര്‍ മൗണ്ടന്‍ ജിമ്മിലെ ദേവന്‍ വി എസ് മിസ്റ്റര്‍ ഇടുക്കിയായി. വണ്ണപ്പുറം ന്യൂ ഇന്റര്‍നാഷണല്‍ ജിമ്മിലെ വൈഗ അനീഷാണ് മിസ് ഫിറ്റനസ് ഇടുക്കി്. ജില്ലയിലെ വിവിധ ക്ലബ്ബുകളില്‍ നിന്നായി 200ല്‍ അധികം ബോഡി ബില്‍ഡേഴ്സ് മത്സരത്തില്‍ പങ്കെടുത്തു.
സംസ്ഥാന സ്പോട്സ് കൗണ്‍സിലിന്റെയും ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ ഓഫ് കേരളയുടെയും അംഗീകാരമുള്ള ബോഡി ബില്‍ഡിംഗ് ആന്‍ഡ് ഫിറ്റ്നസ് അസോസിയേഷന്റെ നേതൃത്വത്തില്‍ അടിമാലി ബോഡി ക്രാഫ്റ്റ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് അടിമാലിയില്‍ ഇടുക്കി ജില്ലാ ശരീര സൗന്ദര്യ മത്സരം സംഘടിപ്പിച്ചത്. ജില്ലയിലെ വിവിധ ക്ലബ്ബുകളില്‍ നിന്നായി 200ല്‍ അധികം ബോഡി ബില്‍ഡേഴ്സ് മത്സരത്തില്‍ പങ്കെടുത്തു.
ഉപ്പുതറ മോണ്‍സ്റ്റര്‍ മൗണ്ടന്‍ ജിമ്മിലെ ദേവന്‍ വി എസ് മിസ്റ്റര്‍ ഇടുക്കിയായി.വണ്ണപ്പുറം ന്യൂ ഇന്റര്‍നാഷണല്‍ ജിമ്മിലെ വൈഗ അനീഷാണ് മിസ് ഫിറ്റനസ് ഇടുക്കി. ജൂനിയര്‍ ഇടുക്കിയായി നിസാം റഹീം, സബ് ജൂനിയര്‍ ഇടുക്കിയായി ജെസ്വിന്‍ ജെറിന്‍, മാസ്റ്റേഴ്‌സ് ഇടുക്കിയായി സാബു ടി കെ, മെന്‍സ് ഫിസിക് ചാമ്പ്യനായി ആല്‍ബിന്‍ സി, ഫിസിക്കലി ചലഞ്ചഡ് ചാമ്പ്യനായി ആഷിക് തോമസ്, വുമണ്‍ മോഡല്‍ ഫിസിക് ചാമ്പ്യനായി ആവണി ജയന്‍ എന്നിവരേയും തിരഞ്ഞെടുത്തു.
ഓവറോള്‍ ചാമ്പ്യന്മാരായി ഒറിജിന്‍ ഫിറ്റ്‌നസ് മുട്ടത്തെയും, റണ്ണേഴ്‌സ് അപ്പ് ചാമ്പ്യന്മാരായി ക്രോസ് ഫിറ്റ് തൊടുപുഴയേയും തെരഞ്ഞെടുത്തു. മത്സരം അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍ ഉദ്ഘാടനം ചെയ്തു. അനസ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. മിസ്റ്റര്‍ ഇന്ത്യ ചാമ്പ്യന്‍ സുരേഷ് കുമാര്‍ മുഖ്യാതിഥിയായി.
സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസ് മാത്യു സമ്മാനദാനം നിര്‍വഹിച്ചു. ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ബോഡി ബില്‍ഡിങ് അസോസിയേഷന്‍ ഭാരവാഹികളായ എബിന്‍ വണ്ടിപ്പെരിയാര്‍, നിസാര്‍ പി എ, അനൂപ് ചെറുതോണി, റോബിന്‍സണ്‍, പ്രവീണ്‍, സുമേഷ്, അരുണ്‍ തുടങ്ങിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.