Share this Article
സെല്ലുലോയിഡില്‍ നിന്നും നിറക്കൂട്ടിലേക്ക് തിരിച്ചു നടക്കുകയാണ് അമ്പിളിയെന്ന ബഹുമുഖ പ്രതിഭ
Ambili is a versatile talent who is returning from celluloid to Nirakoot

സെല്ലുലോയിഡിൽ നിന്നും നിറക്കൂട്ടിലേക്ക് തിരിച്ചു നടക്കുകയാണ് അമ്പിളിയെന്ന ബഹുമുഖ പ്രതിഭ. ഫോർട്ടു കൊച്ചി ഡേവിഡ് ഹാളിൽ പ്രദർശനത്തിന് വെച്ചിരിക്കുന്നത് വിവിധ മാധ്യമങ്ങൾ ഉപയോഗിച്ച് അമ്പിളി തീർത്ത വര വിസ്മയമാണ്.

അരുവി അതിൻ്റെ ഉറവയിലേക്ക് തിരികെ എത്തുകയാണ്.  വഴി മാറി നടന്ന കാലത്തെ അമ്പിളി നിറം കൊണ്ട് പൂരിപ്പിക്കുന്നു.സിനിമ ലോകത്തെ പ്രിയമുള്ളവരുടെ പിന്തുണ വരവഴിയിലേക്കുള്ള മടങ്ങി വരവിനുണ്ട്. ഓരോ ചിത്രത്തിലും കാണാം വിസ്മയത്തിൻ്റെ അമ്പിളി ടച്ച്..

അമ്പിളിയുടെ കലാ ലോക യാത്രക്ക് സാക്ഷിയാകാൻ എത്തിയത് കലാ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ.വർണ്ണ വിസ്മയത്തിൻ്റെ പ്രദർശനം ചിട്ടപ്പെടുത്തിയത് ഓ.എം.സി എന്റര്‍ടൈന്മെന്റ്‌സ് . വിരലുകളിൽ നിന്നും പെയ്തിറങ്ങുന്നതൊക്കെയും വരവിസ്മയത്തിൻ്റെ അമ്പിളിച്ചന്തമാണ്. ചിത്ര പ്രദർശനം അതിരുകൾ കടന്ന് പറക്കുകയാണ്.   


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories