ഇടുക്കി മൂന്നാര്‍ ഫോറസ്റ്റ് ഡിവിഷന് കീഴിലെ താല്‍ക്കാലിക വാച്ചര്‍മാരെ പിരിച്ചുവിടുന്നത് സംബന്ധിച്ചിറങ്ങിയ ഉത്തരവിന്‍മേല്‍ പ്രതിഷേധം കനക്കുന്നു. ഇത് സംബന്ധിച്ച മൂന്നാര്‍ ഡി എഫ് യുടെ ഉത്തരവ് പ്രതിഷേധകരമാണെന്ന് ഫോറസ്റ്റ് വാച്ചേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി വിനു സ്‌കറിയ പറഞ്ഞു.
കഴിഞ്ഞ ഒമ്പതാം തീയതിയാണ് മൂന്നാര്‍ ഡിവിഷന്‍ കീഴിലുള്ള അടിമാലി, നേര്യമംഗലം, ദേവികുളം, മൂന്നാര്‍ ഫോറസ്റ്റ് റേഞ്ചുകള്‍ക്ക് കീഴില്‍ കാലങ്ങളായി ജോലി നോക്കി വരുന്ന താല്‍ക്കാലിക വനം വകുപ്പ് വാച്ചര്‍മാരെ മാര്‍ച്ച് 31ന് ശേഷം പിരിച്ചുവിട്ടുകൊണ്ടുള്ള മൂന്നാര്‍ ഡി എഫ് ഒയുടെ ഉത്തരവിറങ്ങിയത്.ഇതിനെതിരെയാണിപ്പോള്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുന്നത്. ഇത് സംബന്ധിച്ച മൂന്നാര്‍ ഡി എഫ് യുടെ ഉത്തരവ് പ്രതിഷേധകരമാണെന്ന് ഫോറസ്റ്റ് വാച്ചേഴ്‌സ് യൂണിയന്‍ ജില്ലാ സെക്രട്ടറി വിനു സ്‌കറിയ പറഞ്ഞു.വന്യമൃഗശല്യം വര്‍ധിച്ച് വരുന്ന ഈ സാഹചര്യത്തില്‍ ഇപ്പോഴത്തെ ഉത്തരവ് നടപ്പിലാക്കിയാല്‍ അത് വലിയ പ്രതിസന്ധിക്ക് ഇടവരുത്തുമെന്നും വിനു സ്‌കറിയ വ്യക്തമാക്കി.
ഉത്തരവ് നടപ്പിലായാല്‍ മനുഷ്യവന്യജീവി സംഘര്‍ഷ ലഘൂകരണം, വനവിഭവ ശേഖരണം, വനവികസനം തുടങ്ങിയ ബഡ്ജറ്റ് ഹെഡുകള്‍ക്ക് കീഴില്‍ ജോലി നോക്കുന്ന താല്‍ക്കാലിക വാച്ചര്‍മാരുടെ ജോലി നഷ്ടമാകും. മനുഷ്യ വന്യജീവി സംഘര്‍ഷം ഏറ്റവും രൂക്ഷമായി തുടരുന്ന ചിന്നക്കനാല്‍, ശാന്തന്‍പാറ, ദേവികുളം അടക്കമുള്ള പ്രദേശങ്ങളില്‍ വാച്ചര്‍മാര്‍ ഇല്ലാതാകുന്നതോടെ വലിയ പ്രതിസന്ധി നേരിടേണ്ടി വരും. ഈ സാഹചര്യത്തില്‍ കൂടിയാണ് വിഷയത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്നും പ്രതിഷേധം ഉയരുന്നത്.