മകളുടെ വിവാഹ ആവിശ്യത്തിന് ലോണ്‍ എടുത്ത കുടുംബം കുടിയിറക്ക് ഭീക്ഷണിയില്‍. തൃശൂര്‍ വെങ്കിടങ്ങ് സ്വദേശിനി സുലോചനയും കുടുംബമാണ് കുടിയിറക്ക് ഭീക്ഷണി നേരിടുന്നത്.
2015 ല്‍ വിവാഹ ആവിശ്യത്തിനായി ചാവക്കാട് സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കില്‍ നിന്നും 4 ലക്ഷം രൂപയാണ് സുലോചന ലോണ്‍ എടുത്തത്. 9 ലക്ഷം തിരിച്ചടക്കാനാണ് ബാങ്കിപ്പോള്‍ ആവിശ്യപ്പെട്ടത്.ഈ കാലയളവില്‍ ഒരു ലക്ഷം രൂപയാണ് കുടുംബം തിരിച്ചടച്ചു. സുലോചനയുടെ ഏക ആശ്രയമായ ഭര്‍ത്താവ് സുബ്രഹമണ്യന്‍ മരിച്ചിട്ട് 12 വര്‍ഷമായി. നാലപേരടങ്ങുന്നതാണ് സുലോചന കുടുംബം. മൂത്ത മകള്‍ ഭിന്നശേഷിക്കാരിയും. രണ്ടാമത്തേ മകളുടെ വിവാഹ ആവിശ്യത്തിനാണ് കുടുംബം ലോണ്‍ എടുത്തത്. അതാണ് തിരിച്ചടക്കാന്‍ കഴിയാതെ പോയത്.
ഭിന്ന ശേഷിക്കാരിയായ മകളെ നോക്കേണ്ടതിനാല്‍ സുലോചനക്ക് മറ്റ് ജോലികള്‍ക്ക് പോകാനും കഴിയുന്നില്ല. മകള്‍ക്ക് ലഭിക്കേണ്ടിയിരുന്ന ക്ഷേമ പെന്‍ഷനും ലഭിക്കുന്നില്ല.ഭര്‍ത്താവിന്റെ മരണ ശേഷമുള്ള സര്‍വ്വീസ് പെന്‍ഷനാണ് സുലോചനയുടെ ഏക ആശ്രയം. പല തവണ നോട്ടീസ് നല്‍കി പണം തിരിച്ചടക്കാത്ത സാഹചര്യത്തില്‍ 7.5 സെന്റ് സ്ഥലവും വീടും ലേലം ചെയ്യുമെന്നാണ് ബാങ്ക് സുലോചനയെ അറിയിച്ചിരിക്കുന്നത്. ഇനി എന്ത് ചെയ്യുമെന്നറിയാതെ,ആര് സഹായിക്കുമെന്നറിയാതെ നിസ്സഹായവസ്ഥയിലാണ് ഈ അമ്മയും മക്കളും.