Share this Article
ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനകളെ മര്‍ദിച്ച സംഭവം ഹൈക്കോടതി വീണ്ടും പരിഗണിക്കും
The High Court will again consider the incident of beating elephants in Guruvayur Anakotta

ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനകളെ മർദിച്ച സംഭവം ഹൈക്കോടതി വീണ്ടും പരിഗണിക്കും. ആനക്കോട്ടയിലെ ശോചനീയാവസ്ഥ സംബന്ധിച്ച ഹർജിയിലാണ്    വിഷയത്തിൽ കോടതി  ഇടപെട്ടത്.ആനക്കോട്ടയിൽ പരിശോധന നടത്തിയതിന്റെ റിപ്പോർട്ട് ഫ്ലൈയിങ് സ്ക്വാഡ് ഡി.എഫ്.ഒ  സമർപ്പിച്ചിരുന്നു.

ആനക്കോട്ടയിൽ ആനകളെ നിയന്ത്രിക്കാന്‍ ഇരുമ്പു തോട്ടി ഉപയോഗിക്കുന്നുണ്ടെന്നാണ്  വനം വകുപ്പ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.  ജനുവരി 15 ,24 തിയതികളിൽ നടന്ന സംഭവങ്ങളുടെ ദൃശ്യങ്ങൾ  കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പുറത്തു വന്നത്. തുടർന്നായിരുന്നു കോടതി ഇടപെടൽ.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories