Share this Article
കേരളത്തില്‍ ആദ്യമായി വനിതാ മുട്ടിപ്പാട്ട് ടീമുമായി തൃശ്ശൂർ പാടൂർ അലീമുല്‍ ഇസ്ലാം ഹയര്‍ സെക്കൻഡറി
Thrissur Patur Aleemul Islam Higher Secondary has first women's Muttipat team in Kerala

കേരളത്തില്‍ ആദ്യമായി വനിതാ മുട്ടിപ്പാട്ട് ടീമുമായി തൃശൂര്‍ പാടൂര്‍ അലീമുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂള്‍. സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് പുതിയൊരു മ്യൂസിക് ബാന്റിന് തുടക്കം കുറിച്ചിരിക്കുന്നത്.ഈണങ്ങള്‍ എന്നര്‍ത്ഥം വരുന്ന അറബി പദമായ 'അല്‍ഹാന്‍' എന്ന പേരാണ് സംഘത്തിന് നല്‍കിയിട്ടുള്ളത്. ഒന്‍പത് അംഗങ്ങളാണ് സംഘത്തിലുള്ളത്.  

നിരവധി ഈണങ്ങള്‍ കോര്‍ത്തിണക്കി ആദ്യം ഡെസ്‌കിന്മേല്‍ കൊട്ടിയായിരുന്നു മുട്ടിപ്പാട്ട്. ഡെസ്‌കിന്മേല്‍ കൊട്ടി പഠിച്ച് കൊണ്ടിരിക്കുന്ന സംഘം ഡ്രംസില്‍ മുട്ടി പഠിക്കാന്‍ ഉള്ള ശ്രമത്തിലാണിപ്പോള്‍.  മനോഹരമായി ചെയിന്‍സോംഗ് പാടുന്ന നിരവധി ടീമുകള്‍ കേരളത്തില്‍ ഉണ്ടെങ്കിലും വനിതകള്‍ മാത്രമായി അണിനിരക്കുന്ന ടീം കേരളത്തില്‍ തന്നെ ആദ്യമാണെന്ന് അധ്യാപകരും അഭിപ്രായപ്പെട്ടു. കുണ്ടഴിയൂര്‍. ജി .എം. യു പി സ്‌കൂള്‍ വാര്‍ഷികത്തോടനുബന്ധിച്ച് മുട്ടിപ്പാട്ട് അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചതിന്റെ സന്തോഷണിവര്‍. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories