Share this Article
'തൃശ്ശൂരിന് കേന്ദ്രമന്ത്രി മോദിയുടെ ഗ്യാരണ്ടി; വ്യാപക ചുമരെഴുത്തുമായി ബി ജെ പി
Union Minister Modi's guarantee for Thrissur; BJP with widespread graffiti

തൃശ്ശൂരിന് കേന്ദ്രമന്ത്രി മോദിയുടെ ഗ്യാരണ്ടി' എന്ന മുദ്രാവാക്യം ഉയർത്തി തൃശൂരിൽ വ്യാപക ചുമരെഴുത്തുമായി ബി ജെ പി . മണലൂർ മണ്ഡലത്തിൽ മാത്രം പത്തിലധികം ഇടങ്ങളിൽ ചുവരെഴുതി. നേരത്തെ ഔദ്യോഗികമായി പ്രചാരണത്തിന് തുടക്കം കുറിച്ച ബിജെപി സ്ഥാനാർത്ഥിയുടെ പേര് എഴുതാതെയാണ് പ്രചാരണം നടത്തുന്നത്.

തൃശ്ശൂരിൽ ബിജെപി സ്ഥാനാർത്ഥി വിജയിച്ചാൽ കേന്ദ്രമന്ത്രി എന്നത് ഉയർത്തിക്കാട്ടി വോട്ടുറപ്പിക്കാന്‍ അണിയറയിൽ നീക്കം നടക്കുന്നതിനിടയിലാണ് ബിജെപിയുടെ പരസ്യ ചുവരെഴുത്ത്. മോദിയുടെ ഗ്യാരണ്ടി കേരളത്തിന് എന്ന മുദ്രാവാക്യം സംസ്ഥാന വ്യാപകമായി ഉയർത്തിക്കാട്ടുമ്പോഴാണ്, തൃശ്ശൂരിന് കേന്ദ്രമന്ത്രി മോദിയുടെ ഗ്യാരണ്ടി' എന്ന പ്രചാരണം.

തൃശ്ശൂരിൽ ആരു മത്സരിച്ച് വിജയിച്ചാലും കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പെന്നതിനാലാണ് ചുവരെഴുത്തെന്ന് ബിജെപി മണലൂർ മണ്ഡലം കമ്മിറ്റി പ്രതികരിച്ചു. അതേസമയം ഔദ്യോഗിക മുദ്രാവാക്യം അല്ല ചുവരെഴുത്തിൽ ഉള്ളതെന്നാണ് ബിജെപി നേതൃത്വത്തോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories