Share this Article
തൃശ്ശൂര്‍ ഒല്ലൂര്‍ ഫൊറോന പള്ളിയിലെ ഭണ്ഡാരപ്പെട്ടിയില്‍ നിന്നും പണം കവര്‍ന്ന കപ്യാര്‍ അറസ്റ്റില്‍
Kapyar arrested for stealing money from treasure of Ollur Forona Church in Thrissur

തൃശ്ശൂര്‍ ഒല്ലൂർ ഫൊറോന പള്ളിയിലെ ഭണ്ഡാരപ്പെട്ടിയിൽ നിന്നും പണം കവർന്ന  കപ്യാർ അറസ്റ്റിൽ. ചീരാച്ചി സ്വദേശി തോമസ്  ആണ് അറസ്റ്റിലായത്. കഴിഞ്ഞ  ഒക്ടോബർ 25 മുതൽ ഡിസംബർ 10 നും ഇടയിലായിരുന്നു  മോഷണം. സംശയം തോന്നിയതിനെ തുടര്‍ന്ന്  സി.സി.ടി.വി പരിശോധിച്ചപ്പോഴാണ്  കവർച്ചയുടെ ദൃശ്യങ്ങള്‍ കാണുന്നത്.

കപ്യാർ ഭണ്ഡാരപ്പെട്ടി തുറന്ന് പണവും മറ്റും മോഷ്ടിക്കുന്നത് ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. വിവരം ശ്രദ്ധയിൽപ്പെട്ട കപ്യാരെ പള്ളി കമ്മിറ്റി ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു. പിന്നീട് ഒല്ലൂര്‍ പൊലീസില്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ ഈ മാസം 29 വരേക്ക് റിമാൻഡ് ചെയ്തു. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories