Share this Article
ചക്കക്കൊമ്പനെ കണ്ട് ഭയന്നോടിയ വീട്ടമ്മയ്ക്ക് പരിക്ക്
latest news from idukki

ഇടുക്കിയില്‍ വീണ്ടും ചക്കക്കൊമ്പനെത്തി. ബി എല്‍ റാമില്‍ കൊമ്പനെ കണ്ട് ഭയന്നോടിയ വീട്ടമ്മയ്ക്ക് പരിക്കേറ്റു. മുന്‍ പഞ്ചായത്ത് മെമ്പര്‍ പാല്‍ത്തായി പഞ്ചാമൃതത്തിനാണ് പരിക്കേറ്റത്. 

  മാങ്കുളം പഞ്ചായത്തില്‍ കാട്ടാന ശല്യം രൂക്ഷമായ പ്രദേശങ്ങളിലൊന്നാണ് ആനക്കുളം വല്യപാറക്കുട്ടി മേഖല. വേനല്‍ക്കാലമാരംഭിച്ചതോടെ കാട്ടാനകള്‍ കൂടുതലായി തീറ്റ തേടി ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതാണ് പ്രദേശവാസികളെ വലക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ജനവാസ മേഖലയില്‍ എത്തിയ കാട്ടാനകള്‍ കൃഷിദേഹണ്ഡങ്ങള്‍ നശിപ്പിച്ചു.

വാഴയുള്‍പ്പെടെയുള്ള കൃഷിവിളകളാണ് നശിച്ചത്.ഓരോ വര്‍ഷവും കാട്ടാനകള്‍ പ്രദേശത്ത് കര്‍ഷകര്‍ക്ക് വലിയ നഷ്ടം സമ്മാനിക്കാറുണ്ട്. ആനയുടെ സാന്നിധ്യം വര്‍ധിച്ചതോടെ രാത്രികാലത്ത് ആളുകള്‍ പുറത്തിറങ്ങുന്നത് ആശങ്കയോടെയാണ്.പ്രദേശത്ത് വൈദ്യുതി വേലിയുണ്ടെങ്കിലും അറ്റകുറ്റപ്പണികളുടെ അഭാവത്താല്‍ ഫലപ്രദമല്ലെന്നാണ് ആക്ഷേപം


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories