Share this Article
വില്‍പ്പനയ്ക്കായി വീട്ടില്‍ സൂക്ഷിച്ച 44 കുപ്പി വിദേശ മദ്യവുമായി മധ്യവയസ്‌കനെ പോലീസ് അറസ്റ്റ് ചെയ്തു
Police arrested a middle-aged man with 44 bottles of foreign liquor kept in his house for sale

വില്പനക്കായി വീട്ടിൽ സൂക്ഷിച്ച 44 കുപ്പി വിദേശ മദ്യവുമായി മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ മതിലകം മതിൽമൂല സ്വദേശി രാജു വിനെയാണ് മതിലകം പോലീസ് അറസ്റ്റ് ചെയ്തത്. അനധികൃത വില്പനക്കായി വീട്ടിലെ ഫ്രിഡജിലും മറ്റും സൂക്ഷിച്ച മദ്യമാണ് പോലീസ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി സന്തോഷ് കുമാർ, മതിലകം ഇൻസ്പെക്ടർ കെ. നൗഷാദ്, എസ്.ഐമാരായ രമ്യ കാർത്തികേയൻ, ബിജു എന്നിവരാണ് പരിശോധന നടത്തി മദ്യം പിടിച്ചെടുത്തത്.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories