Share this Article
ഓടുന്നതിനിടയില്‍ തീപിടിച്ച ബൈക്കില്‍ നിന്ന് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു
The passengers miraculously escaped from the bike that caught fire while running

ഓടുന്നതിനിടയില്‍ തീപിടിച്ച ബൈക്കില്‍ നിന്ന് യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു. കോഴിക്കോടു നിന്നും ഇടുക്കി മൂന്നാറില്‍ എത്തിയ വിനോദസഞ്ചാരികളാണ് തീയപകടത്തില്‍ നിന്നും തലനാരിഴ്ര്രയ് രക്ഷപെട്ടത്.  ഓടുന്നതിനിടയില്‍ തീ പിടിച്ച ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപെട്ടു.

മൂന്നാര്‍ ടൗണിലെ സെന്‍ട്രല്‍ ജംഗ്ഷനില്‍ ഇന്നലെയായിരുന്നു സംഭവം. നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് വലിയ അത്യാഹിതം ഒഴിവാക്കിയത്. കോഴിക്കോട് നിന്നും എത്തിയ വിനോദസഞ്ചാരികളാണ് ബൈക്കില്‍ യാത്ര ചെയ്തിരുന്നത്. ബൈക്കിനു മുന്നില്‍ തീ പടരുന്നതു കണ്ട വഴിയോര കച്ചവടക്കാരന്‍ ബഹളം വച്ച് ബൈക്കി നിര്‍ത്തുകയായിരുന്നു.ഇതോടെ യാത്രക്കാര്‍ ഇറങ്ങി മാറുകയും ചെയ്തു.

യാത്രക്കാര്‍ മാറിയതോടെ ബൈക്കിലെ പെട്രോള്‍ ടാങ്കിനു സമീപം തീ ആളിപ്പടരുകയും ചെയ്തു. അവിടെയുണ്ടായിരുന്ന കച്ചവടക്കാരും നാട്ടുകാരും കടകളില്‍ സൂക്ഷിച്ചിരുന്ന വെള്ളവുമായി എത്തി തീയണക്കുകയായിരുന്നു. തീ പടര്‍ന്നത് എങ്ങനെയെന്ന് വ്യക്തമായില്ലെങ്കിലും വലിയ അത്യാഹിതത്തില്‍ നിന്നുമാണ് യാത്രക്കാര്‍ രക്ഷപെട്ടത്. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories