ചന്ദനമരം മുറിച്ച് കടത്തിയ സംഭവത്തില്‍ യുവാവിനെ കണ്ണൂർ മട്ടന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരോട് തലമുണ്ട സ്വദേശി മുഹമ്മദ് റാഫിയെയാണ് പൊലീസ് പിടികൂടിയത്.ബുധനാഴ്ച പുലര്‍ച്ചെ സ്‌കൂട്ടിയില്‍ ചന്ദനം മുറിച്ചു കടത്തുന്നതിനിടെ സംശയം തോന്നിയ പൊലീസ് വാഹനം തടയുകയായിരുന്നു. തുടര്‍ന്നു റാഫിയും കൂടെ ഉണ്ടായിരുന്നയാളും വാഹനവും ചന്ദനവും ഉപേക്ഷിച്ചു കടന്നു കളഞ്ഞു . ചെറിയ മരം രണ്ട് കഷണങ്ങളാക്കി മുറിച്ചു സ്‌കൂട്ടിയില്‍ കടത്തുകയായിരുന്നു. തുടര്‍ന്ന് മട്ടന്നൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മുഹമ്മദ് റാഫി പിടിയിലായത്. മുന്‍പ് ചന്ദനക്കടത്ത് കേസില്‍ പിടിയിലായ റാഫി അടുത്തിടെയാണ് പുറത്തിറങ്ങിയത്.