ഇടുക്കി മൂന്നാറിൽ പ്രാര്‍ത്ഥന കണ്‍വെന്‍ഷന് എത്തിയ 14 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ആത്മീയ പ്രവർത്തകൻ അറസ്റ്റില്‍. തമിഴ്‌നാട് ദിണ്ഡുക്കല്‍ സ്വദേശി സെബാസറ്റ്യനെയാണ് അറസ്റ്റ് ചെയ്തത്. കൗബസിലിംങ്ങിന് വിധേയമാക്കിയതോടെയാണ് പീഡനവിവരം കുട്ടി പുറത്തുപറഞ്ഞത്. മൂന്നുപ്രാവശ്യം നടത്തിയ കൗസിലിംഗിനിടെയായിരുന്നു കുട്ടിയുടെ തുറന്ന് പറച്ചില്‍. പ്രതിയെ തൂത്തുക്കുടിയില്‍ന്നാണ് മൂന്നാര്‍ പോലീസ് പിടികൂടിയത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
കഴിഞ്ഞ എപ്രലില്‍ ഇടുക്കി മൂന്നാറില്‍വെച്ച് വിശ്വാസികളെ പങ്കെടുപ്പിച്ചുകൊണ്ട് സെബാസ്റ്റ്യന്‍ പ്രാര്‍ത്ഥന കണ്‍വെന്‍ഷന്‍ നടത്തിയിരുന്നു. വിദ്യാര്‍ത്ഥികളടക്കമുള്ള ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് പ്രാര്‍ത്ഥന യോഗം നടത്തിയത്. വൈകുന്നേരംവരെ നീണ്ടുനിന്ന പ്രര്‍ത്ഥനകളില്‍ കുട്ടികളാണ് ഏറെയും പങ്കെടുത്തത്. ഇവിടെവെച്ചാണ് രാജാക്കാട് സ്വദേശിയായ 14 വയുകാരനെ ഇയാള്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയത്.
ഇതിന് ശേഷം ഭയന്ന് പോയ കുട്ടിയുടെ പെരുമാറ്റത്തിലുണ്ടായ മാറ്റത്തെ തുടർന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെത്തി കൗസിലിംങ്ങിന് വിധേയമാക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറത്തായത്. മൂന്നാര്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി സെബാസ്റ്റ്യനെ തൂത്തുക്കുടിയില്‍ നിന്നും പിടികൂടുകയായിരുന്നു. ബ്രദർ സെബാസ്റ്റ്യൻ എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.