Share this Article
തൃശ്ശൂരിൽ കോണ്‍ക്രീറ്റ് സ്ലാബ് കൊണ്ട് യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ
The accused who killed a youth by hitting him on the head with a concrete slab in Thrissur has been arrested

തൃശ്ശൂര്‍ ചാവക്കാട്ടെ ബാറിനു സമീപത്തു വെച്ചുണ്ടായ തർക്കത്തെ തുടർന്ന് കോൺക്രീറ്റ് സ്ലാബ് കൊണ്ട് യുവാവിനെ  തലക്കടിച്ച് കൊലപ്പെടുത്തിയ പ്രതിയെ ചാവക്കാട് പോലീസ് മണിക്കൂറുകൾക്കകം പിടികൂടി.ചാവക്കാട്  സ്വദേശി 38 വയസ്സുള്ള മുഹമ്മദ് ആണ് പിടിയിലായത്. ചാവക്കാട്  ഇൻസ്പെക്ടർ എ.പ്രതാപിന്റെ നേതൃത്വത്തിലുള്ള  സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 

സാമ്പത്തിക ഇടപാടിനെ ചൊല്ലിയുണ്ടായ തർക്കമാണ്  കൊലപാതകത്തിൽ കലാശിച്ചത്. കൂട്ടുകാരായ ഇരുവരും ചേർന്ന് മദ്യപിച്ചതിനു ശേഷമാണ് ചാവക്കാടു വെച്ച് തർക്കമുണ്ടായത്. ഇടക്കിടെ സാമ്പത്തിക ഇടപാടിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കം നടന്നിരുന്നു. ചാവക്കാട് സ്റ്റേഷൻ പരിധിയിൽ മുൻപ് നടന്ന കവർച്ച കേസടക്കമുളള നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് മുഹമ്മദ്.

സംഭവത്തിനു ശേഷം അവിടെ നിന്നും  മുങ്ങി വീട്ടിൽ എത്ത നിന്നും സാധനങ്ങളെല്ലാം എടുത്തതിനു ശേഷം  ഗുരൂവായൂർ റെയിൽവേ സ്റ്റേഷനിലെത്തി ട്രയിന്‍ മാര്‍ഗം നാടുവിടാന്‍ തയ്യാറെടുക്കുനതിനിടെയാണ് ഇയാള്‍ പിടിയിലായത്‌.  സംഭവം ഉണ്ടായി മണിക്കൂറുകൾക്കകം പ്രതിയെ കണ്ടെത്തിയ ചാവക്കാട് പോലീസിനെ ജില്ലാ പോലീസ് മേധാവി അംഗിത്ത് അശോകൻ  അഭിനന്ദിച്ചു.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories