Share this Article
മധ്യവയസ്‌ക്കനെ കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതികളുടെ തെളിവെടുപ്പ് നടത്തി
The case of middle-aged man being stoned to death; The evidence of the accused was taken

കൊടുങ്ങല്ലൂരിൽ  മധ്യവയസ്ക്കനെ കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് കൊടുങ്ങല്ലൂർ തെക്കേ നടയിലായിരുന്നു സംഭവം.

പുല്ലൂറ്റ് സ്വദേശി അൻസാബ്, ലോകമലേശ്വരം സ്വദേശി ശരത്ത് എന്നിവരാണ് പ്രതികള്‍. പുല്ലൂറ്റ് സ്വദേശി 60 വയസുള്ള  ജബ്ബാറിനെയാണ് ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്. മുന്‍ വെെര്യാഗ്യമാണ് കാരണം. കല്ല് കൊണ്ടുള്ള ആക്രമണത്തിൽ   തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജബ്ബാർ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടയുകയായിരുന്നു.

കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ എം.ശശിധരൻ്റെ നേതൃത്വത്തിൽ എസ്.ഐ ഹരോൾഡ് ജോർജ്ജ്, എ.എസ്.ഐ   സി.ടി രാജൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരീഷ് വാവക്കാട്, തോമാച്ചൻ, സുബീഷ്, സി.പി.ഒ ഫൈസൽ എന്നിവരടങ്ങിയ സംഘമാണ് തെളിവെടുപ്പ് നടത്തിയത്.   

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories