Share this Article
മൂന്നാര്‍ മേഖലയിലെ ഡയാലിസിസ് രോഗികള്‍ക്ക് ആശ്വാസമായി ഡയാലിസിസ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു
Dialysis center started functioning as a relief to dialysis patients in Munnar region

മൂന്നാർ മേഖലയിലെ ഡയാലിസിസ് രോഗികൾക്ക് ആശ്വാസമായി ദേവികുളം ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഡയാലിസിസ് സെന്റർ  പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനത്തിനോടനുബന്ധിച്ച് അടിമാലി ഇക്ര മെഡിക്കൽ സെന്ററിന്റെയും ദേവികുളം ശ്രീമൂലം ക്ലബ്ബും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പും നടന്നു.

തണൽ ഡയാലിസിസ് സെൻ്ററിന്റെ ഉദ്ഘാടനം ദേവികുളം    എംഎൽഎ അഡ്വ. എ രാജ നിർവഹിച്ചു നിർമ്മാണം ആരംഭിച്ച 10 വർഷം പൂർത്തിയായ ശേഷമാണ് സെൻട്രറിന്റ  പ്രവർത്തനം ആരംഭിച്ചത്. നിർമ്മാണം പൂർത്തിയാക്കി നാളുകൾ ആയിട്ടും എൻ ഒ സി  ഉൾപ്പെടെയുള്ള തടസ്സങ്ങൾ മൂലം സ്ഥാപനം പ്രവർത്തനമാരംഭിക്കാനായില്ല.

വൈദ്യുതി കണക്ഷൻ ലഭിക്കാതിരുന്നതും ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം അവതാളത്തിലായി. സെൻട്രൽ പ്രവർത്തനം ആരംഭിക്കാത്തത് നിരവധിതവണ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 32 ലക്ഷം രൂപ മുതൽമുടക്കിയാണ് കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിരിക്കുന്നത്.

തണൽ എന്ന സംഘടനയുടെ സഹകരണത്തോടെയാണ് ഡയാലിസിസ് സെന്റർ പ്രവർത്തിക്കുന്നത്. ആദ്യഘട്ടത്തിൽ 12 പേർക്ക് ഡയാലിസിസ് നടത്തുവാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ ഉൾപ്പെട്ടിട്ടുള്ളവർക്ക് ഡയാലിസിസ് പൂർണമായും സൗജന്യമായിരിക്കും. ദേവികുളത്ത് ആരംഭിച്ച തണൽ ഡയാലിസിസ് സെൻ്ററിന്റെ ഉദ്ഘാടനം ദേവികുളം    എംഎൽഎ അഡ്വ. എ രാജ നിർവഹിച്ചു

മൂന്നാർ മറയൂർ കാന്തല്ലൂർ വട്ടവട അടക്കമുള്ള  രോഗികൾക്ക് ഡയാലിസിസ് നടത്തണമെങ്കിൽ അടിമാലിയടക്കമുള്ള ദിർഘദുര യാത്ര നടത്തേണ്ടി വരുന്നുണ്ട്. സെൻട്രിന്റെ പ്രവർത്തനം ആരംഭിച്ചതോടെ മൂന്നാർ മേഖല അടക്കമുള്ള ഡയലിസിസ് രോഗികൾക്ക്അശ്വാസമാകും.

ഉദ്ഘാടനത്തോടനുബന്ധിച്ച് അടിമാലി ഇക്ര മെഡിക്കൽ സെന്ററിന്റെയും ദേവികുളം ശ്രീമൂലം ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ  ശ്രീമുലം ക്ലബ്ബ് ഹാളിൽ വെച്ച്   സൗജന്യ സൂപ്പർ സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പ് നടന്നു.

മെഡിക്കൽ ക്യാമ്പിൽ കാർഡിയോളജി, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഡെർമറ്റോളജി.  ഓർത്തോപീഡിക്സ് ജനറൽ മെഡിസിൻ, തുടങ്ങിയ വിഭാഗങ്ങളായിരുന്നു ഉണ്ടായിരുന്നത്.പരിപാടിയിൽ ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി ജയലക്ഷ്മി അധ്യക്ഷയായി.

ദേവികുളം സബ് കലക്ടർ വി എം ജയകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി.  മുൻ  ബ്ലോക്ക്  പഞ്ചായത്ത്  പ്രസിഡൻ്റ് ആനന്ദറാണി ദാസ് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. ആർഒ പ്ലാൻ്റിൻ്റെ ഉദ്ഘാടനം ദേവികുളം പഞ്ചായത്ത് പ്രസിഡൻ്റ് ആർ ശുഭ നിർവ്വഹിച്ചു. 

തണൽ ജനറൽ സെക്രട്ടറി ജോബി ജോൺ, ട്രഷറർ ശരത് ചന്ദ്രൻ,  തണൽ കോഓർഡിനേറ്റർ അയൂബ് ഖാൻ ജില്ലാ പഞ്ചായത്തംഗം സി രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളൾ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങി നിരവധി പേർ പരിപാടിയിൽ  പങ്കെടുത്തു  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories