Share this Article
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഇന്ന് വയനാട്ടില്‍;അജീഷിന്റെയും പോളിന്റെയും വീട് സന്ദര്‍ശിക്കും
Governor Arif Mohammad Khan will visit the house of Ajeesh and Paul in Wayanad today

വയനാട്ടില്‍ വന്യമൃഗാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് സന്ദര്‍ശിക്കും. പടമല, കാട്ടിക്കുളം, മാനന്തവാടി പ്രദേശങ്ങളിലേക്കാണ് ഗവര്‍ണര്‍ പോവുക. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പടമലയിലെ അജീഷിന്റെ വീട്ടിലും പാക്കത്തെ പോളിന്റെ വീട്ടിലും ഗവര്‍ണര്‍ എത്തും. കാട്ടാനയുടെ അക്രമണത്തില്‍ പരിക്കേറ്റ ആദിവാസി ബാലന്‍ ശരത്തിനെയും സന്ദര്‍ശിക്കും. തുടര്‍ന്ന് മാനന്തവാടി ബിഷപ് ഹൗസിലെത്തി കൂടിക്കാഴ്ച നടത്തും. കര്‍ഷക പ്രതിനിധികളും ഗവര്‍ണറെ കാണും.   

 
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories