തൃശൂര്‍ കോല്‍മാട് സ്ലൂയിസ് കം ബ്രിഡ്ജ് പദ്ധതി നടപ്പിലാക്കണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി ഇടപെടല്‍.കോടതി അധികൃതരോട് വിശദീകരണം തേടി.
മണലൂര്‍, വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍, വെങ്കിടങ്ങ്, മുല്ലശ്ശേരി, പാവറട്ടി പഞ്ചായത്തുകളിലെയും ഗുരുവായൂര്‍, ചാവക്കാട് മുന്‍സിപ്പല്‍ പ്രദേശങ്ങളിലേയും കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരം കാണാന്‍ ലക്ഷ്യമിട്ടുള്ളതാണ് കോല്‍മാട് പദ്ധതി.
ഏനാമാവ് റെഗുലേറ്ററിനെയും പാലാഴിയെയും കോലുമാടിനെയും ബന്ധിപ്പിച്ച് സ്ലൂയിസ് കം ബ്രിഡ്ജ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് 30 വര്‍ഷംപഴക്കമുണ്ട്. പി.എ മാധവന്‍ എംഎല്‍എ ആയിരുന്ന കാലഘട്ടത്തില്‍ പത്തു കോടിയും മുരളി തിരുനെല്ലി എംഎല്‍എ 10 ലക്ഷവും
അനുവദിച്ചെങ്കിലും തുക പാഴായി. പദ്ധതിക്കായി പരിസ്ഥിതിക പഠനം നടത്താനോ എസ്റ്റിമേറ്റ് എസ്റ്റിനേറ്റ് തയ്യാറാക്കാനോ നടപടിയുണ്ടായില്ല.പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതിക അനുമതിയും ആവശ്യപ്പെട്ട് ഷാജി കോടങ്കണ്ടത്തിന്റെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്കും കേന്ദ്രജല വിഭവ മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കി. പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നുള്ള ഇടപെടലിനെതുടര്‍ന്ന്
സര്‍ക്കാര്‍ അടിയന്തര നടപടി കൈക്കൊള്ളുകയും ഇക്കാര്യത്തില്‍ ഇറിഗേഷന്‍ വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് പരാതിക്കാര്‍ക്ക് അറിയിപ്പും നല്‍കി.എന്നാല്‍ പദ്ധതിക്ക് സാങ്കേതിക അനുമതിയും ഫണ്ടും അനുവദിക്കാന്‍ നടപടിയുണ്ടായില്ല.തുടര്‍ന്നാണ് ഷാജി കോടങ്കണ്ടത്തും മണലൂര്‍ മുന്‍ പഞ്ചായത്തംഗം റോബിന്‍ വടക്കേതലയും ഹൈക്കോടതിയെ സമീപിച്ചത് രണ്ടാഴ്ചക്കകം സര്‍ക്കാരും വിവിധ വകുപ്പുകളും മറുപടി നല്‍കണം.